Image

കള്ളക്കണക്ക് കാട്ടി: സൂര്യക്കും വിജയ്ക്കും വിതരണക്കാരുടെ വിലക്ക്

അനില്‍ പെണ്ണുക്കര Published on 25 February, 2017
കള്ളക്കണക്ക് കാട്ടി:                    സൂര്യക്കും വിജയ്ക്കും വിതരണക്കാരുടെ വിലക്ക്
തമിഴിലെ പ്രമുഖ നടന്‍മാരായ സൂര്യക്കും വിജയ്ക്കുമെതിരേ വിതരണക്കാര്‍ രംഗത്ത്. നടന്‍മാരുടേതായി ഈയിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം കനത്ത പരാജയങ്ങളായിരുന്നുവന്നാണ് ഇവര്‍ പറയുന്നത്. ഇവര്‍ രണ്ടുപേരുടെയും സിനിമകള്‍ തടയാനും രെഡ്കാര്‍ഡ് നല്‍കാനും തമിഴ്‌നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചതായാണ് വാര്‍ത്തകള്‍.

ഇരുവരുടേയും കഴിഞ്ഞ സിനിമകള്‍ പരാജയമായിരുന്നുവെന്നും തിയേറ്ററില്‍ നിന്നു ലഭിച്ച കണക്കുകളല്ല ഇരുവരും പുറത്തുവിടുന്നതെന്നും വിതരണക്കാര്‍ ആരോപിച്ചു. വിജയ്യുടെ പുലി, ഭൈരവ എന്നീ ചിത്രങ്ങള്‍ വമ്പന്‍ പരാജയങ്ങളായിരുന്നുവെന്നും സൂര്യയുടെ സിങ്കം 23, സിങ്കം 4 എന്നീ ചിത്രങ്ങളും തിയേറ്റരില്‍ പരാജയമായിരുന്നുവെന്നും അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് നഷ്ടം മാത്രമേ ഇവരുടെ കഴിഞ്ഞ സിനിമകള്‍ കൊണ്ടുണ്ടായിട്ടുള്ളൂവെന്നും വിതരണക്കാര്‍ ആരോപിച്ചു. 

കള്ളക്കണക്ക് പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്. മാത്രമല്ല, ഇതേ സിനിമകള്‍ നൂറു കോടി കടന്നെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മാത്രമല്ല, പരാജയപ്പെടുന്ന സിനിമകള്‍ നൂരുകോടി കടന്നെന്ന വ്യാജപ്രചാരണത്തിലൂടെയും തങ്ങള്‍ക്ക് നഷ്ടം മാത്രമേ വരുന്നുള്ളൂവെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

സൂപ്പര്‍താരങ്ങളുടെ താരമൂല്യം സംരക്ഷിക്കാനാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്നും അതിന്റ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നു. ഇതേ തുടര്‍ന്നാണ് രണ്ടു താരങ്ങളുടെയും ചിത്രങ്ങളുടെ റിലീസ് തടയാന്‍ നിര്‍മാതാക്കള്‍ തീരുമാനമെടുത്തത്. അല്ലെങ്കില്‍ മിനിമം ഗ്യാരണ്ടി പണമായി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 


കള്ളക്കണക്ക് കാട്ടി:                    സൂര്യക്കും വിജയ്ക്കും വിതരണക്കാരുടെ വിലക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക