Image

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫോണും ടാബും കണ്ടെടുത്തു

Published on 26 February, 2017
 നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫോണും ടാബും കണ്ടെടുത്തു


കോയമ്പത്തൂര്‍: കൊച്ചിയില്‍ പ്രശസ്‌ത ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടത്തിയ തെളിവെടുപ്പിനിടെ അന്വേഷണ സംഘം പ്രതികള്‍ ഉപയോഗിച്ച ഫോണും ടാബും കണ്ടെടുത്തു. കോയമ്പത്തൂരിലെ ശ്രീറാം നഗറില്‍ സുനിലും വിജീഷും താമസിച്ച വീട്ടില്‍ നിന്നാണ്‌ ഫോണും ടാബും കണ്ടെടുത്തത്‌. ഇവ രണ്ടും പരിശോധിച്ചു വരികയാണെന്ന്‌ പോലീസ്‌ വ്യക്തമാക്കി.

പുലര്‍ച്ചെ നാലുമണിക്കാണ്‌ പ്രതികളെയുംകൊണ്ട്‌ അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക്‌ തിരിച്ചത്‌. ഉച്ചയ്‌ക്ക്‌ 12ഓടെതെളിവെടുപ്പ്‌ പൂര്‍ത്തിയാക്കി സംഘം മടങ്ങി. 

തന്‍റെ ഫോണ്‍ ഉപേക്ഷിച്ചിരുന്നുവെന്ന്‌ സുനില്‍ നേരത്തെ അന്വേഷണ സംഘത്തോട്‌ പറഞ്ഞിരുന്നു. ഇതിനിടെയാണ്‌ ഫോണും ടാബും അന്വേഷണ സംഘത്തിനു ലഭിച്ചത്‌. എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണാണോ ഇതെന്ന്‌ വ്യക്തമല്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക