Image

മൊബൈല്‍ ഫോണ്‍ കായലില്‍ ഏറിഞ്ഞെന്ന് പള്‍സര്‍ സുനി

Published on 26 February, 2017
മൊബൈല്‍ ഫോണ്‍ കായലില്‍ ഏറിഞ്ഞെന്ന് പള്‍സര്‍ സുനി
കൊച്ചി: നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കായലില്‍ ഏറിഞ്ഞെന്ന് പള്‍സര്‍ സുനി. 
കോടതിയില്‍ കീഴടങ്ങാനായി കൊച്ചിയില്‍ എത്തിയ ദിവസം രാവിലെ മൊബൈല്‍ ഫോണ്‍ ഗോശ്രീപാലത്തില്‍ നിന്ന് താഴെയ്ക്ക് എറിഞ്ഞുവെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ വെള്ള സാംസങ്ങ് ഫോണാണ് പോലീസ് തിരയുന്നത്.
മൊബൈല്‍ ഫോണ്‍ എറിഞ്ഞ് കളഞ്ഞ സ്ഥലം കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പിനിടെ സുനി പോലീസിന് കാട്ടി കൊടുത്തിട്ടുണ്ട്. കൊച്ചി കായലില്‍ ഏറെ ഒഴുക്കുള്ള ഭാഗത്ത് വെള്ളത്തില്‍ എറിഞ്ഞ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.ചിത്രങ്ങളുള്ള മെമ്മറി കാര്‍ഡ് കറുകുറ്റിയിലെ അഭിഭാഷകന് നല്‍കിയ കവറിലുണ്ടെന്നാണ് സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്.
 കോയമ്പത്തൂര്‍ പീളമേട്ടിലെ ശ്രീറാം കോളനിയില്‍ സുനി ഒളിവില്‍ താമസിച്ച വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും ചാര്‍ജറും പിടിച്ചെടുത്തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക