ഡാളസ്: 89 മത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സഹനടനായി മഹര്‍ഷല അലിയെ തെരഞ്ഞെടുത്തു. മൂണ്‍ലൈറ്റിലെ പ്രകടനത്തിനാണ് മഹര്‍ഷല അലിക്ക് അവാര്‍ഡ്. മികച്ച ചമയത്തിനും കേശഅലങ്കാരത്തിനുമുള്ള പുരസ്‌കാരം മൂന്നു പേര്‍ പങ്കിട്ടു.
അലക്‌സാന്‍ണ്ട്രോ,ജിയോര്‍ജിയോ ഗ്രിഗോറിണി,ക്രിസ്റ്റഫര്‍ നെല്‍സണ്‍ എന്നിവലര്‍ക്കാണ് അവാര്‍ഡ്. മികച്ച ഡോക്യുമെന്ററി (ഫീച്ചര്‍) ഒ.ജെ മെയ്ഡ് ഇന്‍ അമേരിക്ക സ്വന്തമാക്കി.
യു.എസിലെ ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ചാണ് ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനം നടക്കുന്നത്.