Image

ശ്രീനിവാസന്‍ -സത്യന്‍ അന്തിക്കാട് ടീം വീണ്ടും

Published on 27 February, 2017
ശ്രീനിവാസന്‍ -സത്യന്‍ അന്തിക്കാട് ടീം വീണ്ടും
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടില്‍ ഒന്നാണ് ശ്രീനിവാസന്‍സത്യന്‍ അന്തിക്കാട് ടീം. ഇരുവരും പുതിയ സിനിമയ്ക്കായി ഒന്നിക്കുകയാണ്. ശ്രീനിവാസന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരും ഒരു ആശയത്തെ കുറിച്ച് ചര്‍ച്ച നടത്തി വരികയാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. പൊന്മുട്ടയിടുന്ന താറാവ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം തുടങ്ങിയ സിനിമകള്‍ ഈ ശ്രീനിസത്യന്‍ കൂട്ടുകെട്ടില്‍ പിറന്നവയാണ്.

അതേസമയം, നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ‘അസ്തമയം വരെ’ എന്ന സിനിമ ഒരുക്കിയ സജിന്‍ ബാബുവിന്റെ അയാള്‍ ശശി എന്ന സിനിമയിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ആക്ഷേപഹാസ്യ ചിത്രമാണിത്. ശശി നന്പൂതിരി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. കൊച്ചു പ്രേമന്‍, അനില്‍ നെടുമങ്ങാട്, കമ്മാട്ടിപ്പാടം ഫെയിം ദിവ്യ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക