Image

ഫ്‌ളവേഴ്‌സ് ടിവി അറ്റ്‌ലാന്റാ റീജിയന്റെ മാനേജരായി റജി ചെറിയാനെ നിയമിച്ചു

Published on 27 February, 2017
ഫ്‌ളവേഴ്‌സ് ടിവി അറ്റ്‌ലാന്റാ റീജിയന്റെ മാനേജരായി റജി ചെറിയാനെ നിയമിച്ചു
ചിക്കാഗോ: കലാ-സാംസ്കാരിക-സാമൂഹ്യ രംഗത്ത് പതിറ്റാണ്ടുകളായി തന്റെ വ്യക്തിമുദ്ര പതിപ്പിച്ച റജി ചെറിയാനെ, നൂതന സാങ്കേതികവിദ്യകളിലൂടെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ അറ്റ്‌ലാന്റാ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ നിയമിച്ചതായി ഫ്‌ളവേഴ്‌സ് ടിവിയുടെ അമേരിക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിജു സഖറിയ അറിയിച്ചു.

പുതുമ നിറഞ്ഞ വിവിധയിനം പരിപാടികളുമായി, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകര്‍ക്കായി പ്രത്യേക ഇനം പ്രോഗ്രാമുകളാണ് ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്നതുകൊണ്ടാണ് മറ്റു ചാനലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് മലയാളി മനസ്സില്‍ നാട്ടിലും അമേരിക്കന്‍ ഐക്യനാടുകളിലും വളരെ പെട്ടെന്ന് ബഹുദൂരം വളരുവാന്‍ കഴിഞ്ഞതെന്ന് ബിജു പറയുകയുണ്ടായി.

ഇന്ത്യക്ക് ഒപ്പം ഫ്‌ളവേഴ്‌സും കുതിക്കട്ടെ! ആരംഭത്തില്‍ എല്ലാ വെള്ളിയാഴ്ചയും (10 ഇ.എസ്.ടി), ശനിയാഴ്ച ദിവസങ്ങളില്‍ (7 ഇ.എസ്.ടി) അമേരിക്കന്‍ ഡ്രീംസ് എന്ന പേരില്‍ അമേരിക്കയിലെ മാത്രം പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തി എച്ച്.ഡി സാങ്കേതികമികവില്‍ ഫ്‌ളവേഴ്‌സ് ടിവി നിങ്ങളുടെ സ്വീകരണ മുറികളില്‍ എത്തുന്നു.

ചെറുതും വലുതുമായ നിങ്ങളുടെ പ്രോഗ്രാമുകളും വാര്‍ത്തകളും കൃത്യമായും വിശ്വസ്തതയോടെയും നമ്മുടെ ഫ്‌ളവേഴ്‌സ് ടിവി നമ്മുടെ സമൂഹത്തില്‍ സംപ്രേഷണം ചെയ്യുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: റെജി ചെറിയാന്‍ 404 425 4350, ഫാക്‌സ്: 770 995 7705, ഇമെയില്‍: lesusa1@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക