Image

ഞാന്‍ തിരിച്ചുവരികതന്നെചെയ്യുമെന്ന്‌ നടി

Published on 28 February, 2017
 ഞാന്‍ തിരിച്ചുവരികതന്നെചെയ്യുമെന്ന്‌ നടി


കൊച്ചി : ജീവിതം പലതവണ തന്നെ തളര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിവരികതന്നെ ചെയ്യുമെന്നും കൊച്ചിയില്‍ ഗുണ്ടാ ആക്രമണത്തിനിരയായ യുവനടി. പരാജയങ്ങളും ദുഃഖങ്ങളും അനുഭവിച്ചിട്ടുണ്ട്‌. 

 പക്ഷേ ഒരുകാര്യം തീര്‍ച്ചയാണ്‌, എല്ലായ്‌പ്പോഴും ഞാന്‍ തിരിച്ചുവന്നിട്ടുണ്ട്‌. ആക്രമണത്തിന്‌ ശേഷം തന്നെ പിന്തുണച്ചവര്‍ക്ക്‌ നന്ദി അറിയിക്കുന്നതായും നടി പറഞ്ഞു.

സാമൂഹ്യ മാധ്യമമമായ ഇന്‍സ്റ്റഗ്രാമിലാണ്‌ തന്റെ ചിത്രത്തോടൊപ്പം നടിയുടെ പ്രതികരണം. മികച്ച പ്രതികരണമാണ്‌ നടിയുടെ പോസ്റ്റിന്‌ ലഭിക്കുന്നത്‌. കഴിഞ്ഞ 17ന്‌ രാത്രിയാണ്‌ കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക്‌ കാറില്‍ സഞ്ചരിക്കവെ നടി ആക്രണത്തിനിരയായത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക