Image

ബിഹാറില്‍ ഭക്ഷ്യ വിഷബാധയേറ്റ്‌ മൂന്ന്‌ കുട്ടികള്‍ മരിച്ചു

Published on 28 February, 2017
ബിഹാറില്‍ ഭക്ഷ്യ വിഷബാധയേറ്റ്‌ മൂന്ന്‌ കുട്ടികള്‍ മരിച്ചു
പാറ്റ്‌ന: ബിഹാറില്‍ ഭക്ഷ്യ വിഷബാധയേറ്റ്‌ ഒരു വീട്ടിലെ മൂന്ന്‌ കുട്ടികള്‍ മരിച്ചു. മൂന്നും നാലും വയസ്‌ പ്രായമുള്ള കുട്ടികളാണ്‌ മരിച്ചതെന്നാണ്‌ വിവരം. ചോറും കറികളും കഴിച്ചതിനു ശേഷം വയറുവേദന അനുഭപ്പെട്ടതിനെത്തുടര്‍ന്ന്‌ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

എന്നാല്‍ ആശുപത്രിയിലെത്തും മുന്‍പേ മരണം സംഭവിച്ചിരുന്നുവെന്ന്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബിഹാറിലെ ഘട്‌ലൗന ബിഘ ഗ്രാമത്തിലാണ്‌ സംഭവം.

എന്നാല്‍ അയല്‍വാസികള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാണെന്ന്‌ കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക