Image

ജര്‍മ്മന്‍ ജനതയുടെ അമേരിക്കന്‍ യാത്രകള്‍ ക്രമാതീതമായി കുറയുന്നു

ജോര്‍ജ് ജോണ്‍ Published on 28 February, 2017
ജര്‍മ്മന്‍ ജനതയുടെ അമേരിക്കന്‍ യാത്രകള്‍ ക്രമാതീതമായി കുറയുന്നു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മന്‍കാരുടെ  അമേരിക്കന്‍ യാത്രകള്‍ ഈ വര്‍ഷം ജനുവരി 01 മുതല്‍ ഫെബ്രുവരി 15 വരെ 18 ശതമാനം കുറഞ്ഞു. ഇത് അമേരിക്കക്ക് കനത്ത തിരിച്ചടി ആണെന്ന് ജര്‍മനിയിലെ  അമേരിക്കന്‍ ടൂറിസം ബ്യൂറോ ചീഫ് പറഞ്ഞു. കൂടാതെ എയര്‍ലൈനുകള്‍, ടൂറിസം മേഖലയിലെ ജോലിക്കാര്‍, ഹോട്ടല്‍ ഇന്‍ഡസ്ട്രി എന്നിവകള്‍ക്ക് അമേരിക്കയില്‍ സാമ്പത്തിക, തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ കാരണം പുതിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ അനാവശ്യ നിയന്ത്രണങ്ങളും, ഉപദ്രവകരമായ പരിശോധനകളും ആണെന്ന് ജര്‍മന്‍ ട്രാവല്‍ ആന്റ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വിലയിരുത്തി.

കഴിഞ്ഞ വര്‍ഷം 2015 ല്‍ 2.3 മില്യണ്‍ ജര്‍മ്മന്‍കാരാണ് അവധിക്കാലത്തിനും, മറ്റ് ആവശ്യങ്ങള്‍ക്കുമായി അമേരിക്കയിലേക്ക് യാത്ര നടത്തിയത്. ഇപ്പോഴത്തെ കൂടുതല്‍ യാത്രാ നിയന്ത്രണങ്ങള്‍ക്ക് പുറമെ ഡോളറിനെതിരെ യൂറോക്ക് വന്ന വിലയിടിവും 2 ശതമാനം ജര്‍മന്‍കാരുടെ അമേരിക്കന്‍ യാത്രകളെ ബാധിച്ചതായി ജര്‍മനിയിലെ  അമേരിക്കന്‍ ടൂറിസം ബ്യൂറോയും സ്ഥിരീകരിച്ചു.


ജര്‍മ്മന്‍ ജനതയുടെ അമേരിക്കന്‍ യാത്രകള്‍ ക്രമാതീതമായി കുറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക