Image

ദമ്മാമില്‍ മൂന്നു പിഞ്ചുകുട്ടികളുടെ മരണത്തില്‍ നവയുഗം അഗാധദുഃഖം രേഖപ്പെടുത്തി

Published on 28 February, 2017
ദമ്മാമില്‍ മൂന്നു പിഞ്ചുകുട്ടികളുടെ മരണത്തില്‍ നവയുഗം അഗാധദുഃഖം രേഖപ്പെടുത്തി
ദമ്മാം: ദമ്മാം ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഒരു സ്വിമ്മിങ്പൂളില്‍ വീണ് മൂന്നു പിഞ്ചുകുട്ടികള്‍ മരണമടഞ്ഞ ദാരുണസംഭവത്തില്‍ നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അഗാധദുഃഖം രേഖപ്പെടുത്തി.

ദമ്മാമിലെ കലാസംസ്‌കാരികസാമൂഹികരംഗങ്ങളില്‍ സജീവസാന്നിദ്ധ്യമായ നവാസ് ബഷീറിന്റെയും സൗമിബഷീറിന്റെയും മക്കളായ സഫ്വാന്‍, സൗഫാന്‍, ഗുജറാത്ത് സ്വദേശിയായ ഹര്‍ദ്ദ് എന്നീ കുട്ടികളാണ് നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ മരണമടഞ്ഞത്.
കിഴക്കന്‍ മേഖലയിലെ ഇന്ത്യന്‍ പ്രവാസികളെയാകെ ഞെട്ടിച്ച ഈ അപകടം, ആ കുടുംബങ്ങള്‍ക്ക് ഒരിയ്ക്കലും തോരാത്ത കണ്ണുനീരാണ് സമ്മാനിച്ചത്. അപകടവിവരം പുറത്തു വന്നപ്പോള്‍ തന്നെ നവയുഗം നേതാക്കളും ജീവകാരുണ്യപ്രവര്‍ത്തകരും ആ വീടുകളിലും,ആശുപത്രിയിലും എത്തി അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നിരുന്നു.

ആ ദുഃഖത്തെ മറികടക്കാനുള്ള ശക്തി, കാലം ആ മാതാപിതാക്കള്‍ക്ക് കൊടുക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക