Image

മോഹന്‍ലാല്‍ മാര്‍ച്ച് 5 മുതല്‍ തലസ്ഥാനത്ത്

Published on 28 February, 2017
മോഹന്‍ലാല്‍ മാര്‍ച്ച് 5 മുതല്‍ തലസ്ഥാനത്ത്


മോഹന്‍ലാല്‍ തിരുവന്തപുരത്തേയ്ക്ക് . ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ചിത്രത്തിലഭിനയിക്കാനായാണ് സൂപ്പര്‍ മെഗാതാരം വീണ്ടും തിരുവനന്തപുരത്തെത്തുന്നത്. മോഹന്‍ലാല്‍ സര്‍വീസില്‍ നിന്ന് വോളന്ററി റിട്ടയര്‍മെന്റ് വാങ്ങിയ ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തിലവതരിപ്പിക്കുന്നതെന്നാണ് സൂചന. റോക്ക് ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പൂജ മാര്‍ച്ച് രണ്ടിന് തിരുവനന്തപുരത്ത് നടക്കും.

 ചിത്രത്തില്‍ സുപ്രധാന വേഷങ്ങളവതരിപ്പിക്കുന്ന തമിഴ് താരം വിശാലും തെലുങ്ക് താരം ശ്രീകാന്തും പൂജാ ചടങ്ങില്‍ പങ്കെടുക്കും. മാര്‍ച്ച് മൂന്നിന് ചിത്രീകരണമാരംഭിക്കും. അജുവര്‍ഗീസും ചെമ്ബന്‍ വിനോദുമാണ് ആദ്യദിന ചിത്രീകരണത്തില്‍ പങ്കെടുക്കുക. മോഹന്‍ലാല്‍ മാര്‍ച്ച് 5ന് ജോയിന്‍ ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക