Image

സൂര്യയുടെ സിങ്കം കേരളത്തില്‍ നിന്ന് നേടിയത്?

Published on 01 March, 2017
സൂര്യയുടെ സിങ്കം കേരളത്തില്‍ നിന്ന് നേടിയത്?


തമിഴിലെ ഇളദളപതി വിജയുടെ പാത പിന്തുടര്‍ന്ന് സൂര്യയുടെ ചിത്രങ്ങളും കേരളത്തില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കുകയാണ്. ഏറ്റവും പുതിയ ചിത്രമായ സിങ്കം ത്രി തിയേറ്ററുകളില്‍ എത്തിയിട്ട് മൂന്ന് ആഴ്ച പിന്നിടുന്നു. ഏറ്റവും മികച്ച കളക്ഷനാണ് ചിത്രം ഇതുവരെ കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് നേടിയെടുത്തത്. ഇതുവരെ പത്ത് കോടിയ്ക്കടുത്ത് ചിത്രം ബോക്‌സോഫീസില്‍ ശേഖരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗത്തിനും രണ്ടാം ഭാഗത്തിനും ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്.8.18 കോടിയാണ് ഇതുവരെ കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്. ഉടന്‍ തന്നെ ചിത്രം ബോക്‌സോഫീസില്‍ പത്ത് കോടി നേടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഏറ്റവും വേഗത്തില്‍ പത്ത് കോടി നേടിയ തമിഴ് ചിത്രമെന്ന റെക്കോര്‍ഡാണ് സിങ്കം ത്രി സ്വന്തമാക്കുന്നത്.ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് തമിഴ്‌നാട്ടിലെ ബോക്‌സോഫീസില്‍ നിന്നും ഏറ്റവും മികച്ച പ്രതികരണമാണ് നേടുന്നത്. സൂര്യയും അനുഷ്‌ക ഷെട്ടിയും ശ്രുതി ഹാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ഹരിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക