കാന്‍ബറ: പ്രശസ്ത മലയാള സിനിമാ താരങ്ങള്‍ അണിനിരക്കുന്ന മെഗാഷോ ന്ധഓസ്ട്രേലിയന് ഡ്രീംസ്’ കാന്‍ബറയില്‍ ഏപ്രില്‍ 28ന് നടക്കും. വെള്ളി വൈകുന്നേരം 6.30ന് ക്യൂന്‍ബെയ്ന്‍ ബൈസന്റണിയല് ഹാളിലാണ് പരിപാടി. പ്രശസ്ത സിനിമാതാരങ്ങളായ സുരാജ് വെഞ്ഞാറംമൂട്, വിനീത് എന്നിവരും തെന്നിന്ത്യന്‍ നായികയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയും ഒന്നുചേരുന്ന ഷോ കോമഡിക്കും നൃത്തത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നല്‍കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
വിനീതാണ് മെഗാഷോയുടെ സംവിധായകന്. ബോളിവുഡ് നര്‍ത്തകി ഷംന കാസിം, സൗത്ത് ഇന്ത്യന്‍ നടി ശ്രുതി ലക്ഷ്മി, നടന് രജത് മേനോന്, ഗായകരായ അഫ്സല്, വിവേകാനന്ദന്, മെറിന്, കോമഡി താരങ്ങളായ സിറാജ് പയ്യോളി, ഉല്ലാസ് പന്തളം എന്നിവരും വേദിയിലെത്തും. സുശാന്ത് (കീബോര്‍ഡ്), നിഖില്‍ റാം (ഫ്ളൂട്ട്), തനൂജ് (ഡ്രം), ഹരികൃഷ്ണ മൂര്‍ത്തി (തബല), പോള്‍സണ്‍ (തബല), സൗണ്ട് എന്‍ജിനിയര്‍മാരായ വിജയ് ജോസഫ്, ഫ്രാന്‍സിസ് കൊള്ളനൂര്‍ എന്നിവരും ഓര്‍ക്കസ്ട്രയില്‍ അണിചേരും
പോപ്പ്കോണ്‍ എന്റര്‍ടൈന്‍മെന്റ്, ത്രീ സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് എന്നിവര്‍ സംയുക്തമായി കാന്‍ബറ മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് ഓസ്ട്രേലിയന്‍ ഡ്രീംസ് മെഗാഷോ സംഘടിപ്പിച്ചിരിക്കുന്നത്.
വിവരങ്ങള്‍ക്ക്: എല്‍ദോ 0432539803, റ്റിബിന്‍ 0469904019.
റിപ്പോര്‍ട്ട്: ജോമി പുലവേലില്‍