Image

മാത്യു മര്‍ടോമക്ക് കുറ്റവിമുക്തനാകാന്‍ മറ്റൊരവസരം കൂടി കോടതി നല്‍കി

പി. പി. ചെറിയാന്‍ Published on 03 March, 2017
മാത്യു മര്‍ടോമക്ക് കുറ്റവിമുക്തനാകാന്‍ മറ്റൊരവസരം കൂടി കോടതി നല്‍കി
ന്യൂയോര്‍ക്ക്: എസ്. എ. സി  കാപിറ്റല്‍ അഡൈ്വസേഴ്‌സ് പോര്‍ട്ട് പോളിയോ മാനേജരായിരുന്ന മലയാളിയായ  മാത്യൂ മര്‍ടോമക്ക് കുറ്റവിമുത്കനാകാന്‍ കോടതി മറ്റൊരവസരം കൂടി നല്‍കി. മെയ് 9 ന് കോടതി കേസ്സ് വീണ്ടും വാദം കേള്‍ക്കും.

മാര്‍ച്ച് 1 ന് 2nd  യു എസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സാണ് (മന്‍ഹാട്ടന്‍) മര്‍ടോമക്ക് മറ്റൊരു വിചാരണക്കുള്ള അവസരം നല്‍കുന്നതിന് ഉത്തരവിട്ടത്.

2008 ല്‍ അള്‍സൈമേഴ്‌സ് ഡ്രഗ്ഗിനെ കുറിച്ചുള്ള രഹസ്യം ഉല്‍പാദകരായ ഇലെന്‍ കോര്‍പറേഷനില്‍ നിന്നും ചോര്‍ത്തിയെടുത്ത് എസ് എ എസ്സ് കമ്പനി 275 മില്ലയണ്‍ ഡോളര്‍ ലാഭം ഉണ്ടാക്കി എന്നതാണ് കമ്പനി മാനേജരായിരുന്ന മാത്യു മര്‍ടോമയുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം.  2014 സെപ്റ്റംബറില്‍ 9 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇന്‍സൈഡര്‍ ട്രേഡിങ്ങിന് ആദ്യമായാണ് ഇത്രയും ദീര്‍ഘ കാല തടവു ശിക്ഷ കോടതി വിധിച്ചതു.

22015 ല്‍ മര്‍ടോമ അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും 2016 ജനുവരിയില്‍ സുപ്രീം കോടതി  ശിക്ഷ നില നില്‍ക്കുമെന്ന് ഉത്തരവിച്ചു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസ്സില്‍ കോടതി വീണ്ടും ഒരു അവസരം നല്‍കിയത് പ്രതീക്ഷയുയര്‍ത്തുന്നണ്ട്.

മാത്യു മര്‍ടോമക്ക് കുറ്റവിമുക്തനാകാന്‍ മറ്റൊരവസരം കൂടി കോടതി നല്‍കി
Join WhatsApp News
Tom abraham 2017-03-04 13:04:29
Let us pray for Justice. Was information, insider or outsider- from foreign websites. 
The product medicine had a global demand, the stock information all over the world. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക