Image

ന്യൂയോര്‍ക്ക് റോക്ക്‌ലാന്റ് കൗണ്ടിയില്‍ നിന്നും വൈറ്റ് ഹൗസ് ടൂര്‍ നടത്തുന്നു

സുധാ കര്‍ത്താ Published on 04 March, 2017
ന്യൂയോര്‍ക്ക് റോക്ക്‌ലാന്റ് കൗണ്ടിയില്‍ നിന്നും വൈറ്റ് ഹൗസ് ടൂര്‍ നടത്തുന്നു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്കായി ഏപ്രില്‍ അവസാന വാരം വൈറ്റ് ഹൗസിലേക്ക് ടൂര്‍ നടത്തുന്നു.

ടൂറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാര്‍ച്ച് ഏഴിനകം ബന്ധപ്പെടേണ്ടതാണ്. ആദ്യ പേര്, അവസാന പേര്, ജനനതീയതി, ജനന സ്ഥലം, സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, പൗരത്വം, താമസ സ്ഥലം എന്നീ വിവരങ്ങളാണ് രജിസ്‌ട്രേഷനോടൊപ്പം പ്രഥാമിക പരിശോധനയ്ക്കായി നല്‍കേണ്ടത്. ഏപ്രില്‍ 31, 25, 29 തീയതികളില്‍ ഏതെങ്കിലുമൊന്നായിരിക്കും സന്ദര്‍ശനത്തിനായി അനുവദിക്കുന്നത്. മിക്കവാറും ഏപ്രില്‍ 21 ആയിരിക്കാം. രണ്ടാഴ്ചയ്ക്കു മുമ്പു മാത്രമേ സെക്യൂരിറ്റ് കാരണങ്ങളാല്‍ വൈറ്റ് ഹൗസില്‍ നിന്നും തീയതി അറിയിക്കുകയുള്ളൂ.

വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിച്ചിട്ടും ജോലി, കുടുംബം തുടങ്ങി ദൈനംദിന തിരക്കുകളാല്‍ ഇതുവരെ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ സാധിക്കാത്ത മലയാളികള്‍ക്ക് ഇതൊരു അവസരമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുധാ കര്‍ത്താ 267 575 7333 sudakartha@aol.com , ജി.കെ. നായര്‍ 845 269 1445 , ശ്രീകുമാര്‍ ഉണ്ണിത്താന്‍ 914 886 2655 , ലീല മാരേട്ട് 646 539 8443.
ന്യൂയോര്‍ക്ക് റോക്ക്‌ലാന്റ് കൗണ്ടിയില്‍ നിന്നും വൈറ്റ് ഹൗസ് ടൂര്‍ നടത്തുന്നു
Join WhatsApp News
Rajmohan Unnithan 2017-03-05 05:09:14
Informing  everybody that APRIL 31 is a Fools Day.
Tom Abraham 2017-03-05 12:10:13
I disagree. Everyday is fool s day these times. Fooling with law and order, fooling with women, fooling with Trump. This is fool s paradise.
Observer 2017-03-05 13:43:05
Watch out Steve Bannon is there!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക