Image

രമേശന് സ്വീകരണം നല്‍കി

Published on 04 March, 2017
രമേശന് സ്വീകരണം നല്‍കി
   ജിദ്ദ: പെരിന്തല്‍മണ്ണ ഏരിയ സെക്രട്ടറിയും സഹകരണ ബാങ്ക് ഡയറക്ടര്‍ അംഗവും സാന്ത്വനം പെരിന്തല്‍മണ്ണയുടെ രക്ഷാധികാരിയുമായ രമേശന് ജിദ്ദ നവോദയ യാന്പു ഏരിയ കമ്മിറ്റി സ്വീകരണം നല്‍കി.

ഏരിയ പ്രസിഡന്റ് രാജന്‍ നന്പ്യാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യാന്പു ജീവകാരുണ്യം കണ്‍വീനര്‍ ഗഫൂര്‍ പെരിന്തല്‍മണ്ണ സാന്ത്വനത്തിന് യാന്പു ഏരിയ കമ്മിറ്റി സഹായധനം കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം ഗോപി, ഏരിയ ട്രഷറര്‍ യുസഫ്, കരുണാകരന്‍, അജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഏരിയ, യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക