Image

റോബിന്‍മാരെപ്രതി നിതീമാന്മാരെ വേട്ടയാടരുതേ (ഫ്രാന്‍സിസ് തടത്തില്‍)

Published on 05 March, 2017
റോബിന്‍മാരെപ്രതി നിതീമാന്മാരെ വേട്ടയാടരുതേ (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്‌സി: ട്രോളര്‍മാര്‍ ട്രോളറോട് ട്രോളര്‍. അവിശ്വാസികള്‍ തങ്ങള്‍ക്കു കിട്ടിയ വടിയുമായി സോഷ്യല്‍ മീഡിയാകളില്‍ അടിയോടടി. എന്നിട്ടും ആമവാതം പിടിച്ചതുപോലെ ഞങ്ങളൊന്നും കേട്ടില്ലേ എന്ന മട്ടിലായിരുന്നു സീറോ മലബാര്‍ സഭ. ഒടുവില്‍ സീറോ മലബാര്‍ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടവും 16 വയസുകാരിയായ ആ കൊച്ചു പെണ്‍കുട്ടിയെ മാനന്തവാടി രൂപതയ്ക്കു കീഴിലെ വൈദികന്‍ അതിനിഷ്ഠൂരമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ഒരു അനാഥ കുഞ്ഞിനു ജന്മം നല്‍കിയ കൊടിയ പാപത്തെ ഓര്‍ത്തു വിലപിച്ചു. 

അടുത്തകാലത്ത് സീറോ മലബാര്‍ സഭയ്ക്കുണ്ടായ ഏറ്റവും വലിയ നാണക്കേടില്‍നിന്ന് എങ്ങനെ കരകയറണമെന്നറിയാതെ ഒരു വലിയ വിഷമഘട്ടത്തിലായിരുന്നു കത്തോലിക്കാ നേതൃത്വം.
കപടനാട്യക്കാരായ വിശ്വാസികളേക്കാള്‍ നല്ലത് അവിശ്വാസികളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ പ്രസ്താവന ഇറങ്ങിയ അന്നാണെന്നോര്‍ക്കണം ഈ പീഡനവിവരം പുറംലോകം അറിയുന്നത്. ദീപികയുടെ മുന്‍ എം.ഡി. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിലെ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളി വികാരി, നാട്ടിലെ എല്ലാ പൊതു പ്രശ്‌നങ്ങളും പോലീസ് സ്‌റ്റേഷനിലെത്തുംമുന്‍പ് പരിഹരിക്കാന്‍ മുന്‍കൈയെടുക്കുന്നയാള്‍, പാവപ്പെട്ടവരുടെ അത്താണി. 

ഒറ്റനോട്ടത്തില്‍ ഇത്രയും നല്ല പകല്‍ മാന്യന്‍ വേറെയില്ല. പള്‍സര്‍ സുനിയും സൂര്യനെല്ലി പീഡനക്കേസിലെ പ്രതിയൊന്നും ഇയാളുടെ (ക്ഷമിക്കണം, ദൈവത്തിന്റെ അഭിഷിക്തനെ ഇയാള്‍ എന്നു വിളിക്കുന്നതില്‍) മുമ്പില്‍ ഒന്നുമല്ല. ഇയാളില്‍നിന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പണം ഉള്‍പ്പെടെയുള്ള അധികാരങ്ങള്‍ സഭ നീക്കം ചെയ്തതായാണ് അറിയുന്നത്. അതുകൊണ്ടു വലിയ ബഹുമാനമൊന്നും ഇയാള്‍ അര്‍ഹിക്കുന്നില്ല.
ഇത്രയും ലിബറല്‍ ആയ മാര്‍പാപ്പയോട് വിധേയപ്പെട്ടു നില്‍ക്കുന്ന സീറോ മലബാര്‍ സഭയ്ക്ക് എന്തുകൊണ്ട് സംഭവം പുറത്തറിഞ്ഞ ഉടന്‍ തെറ്റ് ഏറ്റുപറഞ്ഞു കൂടായിരുന്നു? 

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പയും അമേരിക്കയിലും യൂറോപ്പിലുമുള്ള വൈദികര്‍ നടത്തിയ ലൈംഗിക പീഡനങ്ങള്‍ക്ക് പരസ്യമായി നിരന്തരം മാപ്പപേക്ഷിച്ചുവെന്ന കാര്യം മറക്കരുത്. ഇത്രയും നീചമായ പ്രവൃത്തിക്ക് മാപ്പു പറയാന്‍ സീറോ മലബാര്‍ സഭ ഇത്രയും വൈകിയത് എന്തോ ചീഞ്ഞുനാറുന്നതായിട്ടാണ് വിശ്വാസ സമൂഹം കാണുന്നത്. പാപിയും നീചനുമായ ഫാ. റോബിനെ സംരക്ഷിക്കാന്‍ സഭ കൂട്ടുനിന്നുവെന്നുവരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായി. അല്ലെങ്കില്‍ ഈ പകല്‍ മാന്യന്‍ ഇടവകാംഗങ്ങളെയെല്ലാം കൈയിലെടുത്ത് കാനഡയ്ക്ക് ഒരു യാത്രപോവുകയാണെന്നും പ്രാര്‍ഥിക്കണമെന്നും ഇടവകാംഗങ്ങളോട് അഭ്യര്‍ഥിച്ച് മുങ്ങുകയായിരുന്നു. അങ്ങനെയാണിയാള്‍ ചാലക്കുടിയില്‍വച്ച് പോലീസ് വലയിലായത്. 

കൊടും ക്രമിനലല്ലേ ഇയാള്‍. സഭയുടെ അറിവില്ലാതെ ഇയാള്‍ കാനഡയ്ക്കു മുങ്ങാന്‍ കഴിയുമായിരുന്നോ എന്നാണ് ട്രോളര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളിയത്. സഭയുടെ മൗനവും ട്രോളര്‍മാരുടെ നിരീക്ഷണവും തമ്മില്‍ കൂട്ടിവായിച്ചാല്‍ അവര്‍ പറഞ്ഞത് ശരിയാണെന്നുവേണം അനുമാനിക്കാന്‍.
ഇതിനിടെ, പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ട് സണ്‍ഡേ ശാലോമില്‍ വന്ന വാര്‍ത്ത മറ്റൊരു വിവാദത്തിനു തിരികൊളുത്തി. കത്തോലിക്കാ സഭയുടെയോ സീറോമലബാര്‍ സഭയുടെയോ മുഖപത്രമല്ലല്ലോ സണ്‍ഡേ ശാലോം. സംഭവത്തില്‍ കത്തോലിക്കാ സഭയുടെ മൗനവും സണ്‍ഡേ ശാലോമിലെ ലേഖനവും കൂട്ടി വായിച്ചപ്പോള്‍ സഭയുടെ ഔദ്യോഗിക വിശദീകരണമായി അത്മായര്‍ തെറ്റിദ്ധരിച്ചു. 

പിന്നീട് പെണ്‍കുട്ടിയെ പാപിനിയാക്കി ചിത്രീകരിച്ചുകൊണ്ടുള്ള ഭാഗം എഡിറ്റുചെയ്തു മാറ്റിയപ്പോള്‍ വീണ്ടും അതൊരു കുറ്റസമ്മതമായി മാറി.
ഇന്നലെ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയും മാര്‍ ജോസ് പൊരുന്നേടവും നടത്തിയ കുറ്റസമ്മതം ഒരാഴ്ച മുമ്പു നടത്തിയിരുന്നുവെങ്കില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുമായിരുന്നില്ല. ഇതിപ്പോള്‍ സീറോ മലബാര്‍ സഭയുടെയും സണ്‍ഡേ ശാലോമിലെയും സല്‍പ്പേരു കളഞ്ഞുകുളിക്കാനേ ഇടനല്‍കിയുള്ളൂ.
കത്തോലിക്കാ സഭയിലെ വൈദികരെക്കുറിച്ച് ഒറ്റപ്പെട്ട പീഡനകഥകള്‍ ഇതിനു മുമ്പും പുറത്തു വന്നിട്ടുണ്ട്. ഇവരിലാരും തന്നെ നിരപരാധികളായിരുന്നില്ല. ഫാ. റോബിനെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ നൂറിലേറെ സ്ത്രീകളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചതായാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം. 

പള്ളിമേടയില്‍ പാവപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് ഇരുന്നു പഠിക്കാന്‍ സൗകര്യമൊരുക്കി കൊടുക്കുക, പാവപ്പെട്ട പണ്‍കുട്ടികള്‍ക്ക് പഠനസഹായം നല്‍കുകക, പാവപ്പെട്ട യുവതികള്‍ക്കു വിദേശത്തു ജോലി ചെയ്യാന്‍ സഹായം ചെയ്തുകൊടുക്കുക. അത്തരത്തില്‍ വിദേശത്തു ജോലി ചെയ്യുന്നവരെ ഇടയ്ക്കിടെ സന്ദര്‍ശിക്കുക ഇതൊക്കെയാണ് ഈ 'ജീവകാരുണ്യ പ്രവര്‍ത്തക'ന്റെ വിനോദങ്ങള്‍.

ഈ ഒരൊറ്റ മനുഷ്യന്റെ ദുഷ്പ്രവൃത്തിമൂലം ഏറ്റവും കൂടുതല്‍ വിഷമവൃത്തത്തിലായത് നീതിമാന്മാരും കാരുണ്യവാന്മാരും ആത്മീയാചാര്യന്മാരുമായ നിരവധി വൈദികരാണ്. അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെതിരായി ലൈംഗികാപവാദം ഉയരുകയും അദ്ദേഹം അത് ഏറ്റുപറയുകയും ചെയ്തു. എന്നുവച്ച് മുഴുവന്‍ അമേരിക്കന്‍ പ്രസിഡന്റുമാരും പരസ്ത്രീ ബന്ധം പുലര്‍ത്തിയവരാണോ.

 ആയിരക്കണക്കിന് വൈദികരാണ് കേരളത്തിലുള്ളത്. ഇതില്‍ ഒരു ശതമാനം പോലും വരുന്നവര്‍ക്കെതിരേപോലും ലൈംഗികാപവാദം ഉയര്‍ന്നിട്ടില്ല. എന്നിട്ടും റോബിന്‍ എന്ന വ്യക്തി നടത്തിയ ലൈംഗികപീഡനം കത്തോലിക്കാ സഭയെയും കേരളത്തിലെ എല്ലാ വൈദികരെയും സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തുകയാണ് അന്ധമായ വൈദികവിരോധം പുലര്‍ത്തുന്ന ചിലര്‍ ചെയ്യുന്നത്. വെള്ളപൂശിയ ഭിത്തിയില്‍ ഒരു ചെറിയ കറുത്ത പാടു കാണാതെ ചുറ്റുമുള്ള വെള്ള നിറത്തെ അവഗണിച്ച് കറുത്ത പാടിനെ മാത്രം കണ്ടെത്തി 'ഇതാ ഒരു കറുത്ത പാട്' എന്നു കൊട്ടിഘോഷിക്കുമ്പോള്‍ ആ ഭിത്തി നിറയെ കറുത്ത പാടാണെന്ന ധ്വനി ഉണ്ടാകാന്‍ പാടില്ല. 

അതാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വൈദികരും മനുഷ്യരാണ്. മജ്ജയും മാംസവും ഉള്ള നമ്മളെപ്പോലെയുള്ള മനുഷ്യവംശത്തില്‍നിന്നുള്ളവര്‍. എല്ലാ വികാര വിചാരങ്ങള്‍ക്കും ശാരീരികപരമായും മാനസികപരമായും വിധേയമാകുന്ന പച്ചയായ മനുഷ്യര്‍ തന്നെ. എന്നാല്‍, അവയെ നിയന്ത്രിക്കുക എന്ന ത്യാഗത്തിന് വിധേയപ്പെട്ടുകൊണ്ടാണ് ആ ജീവിതാന്തസ് അവര്‍ തെരഞ്ഞെടുക്കുന്നത്. ലളിത ജീവിതം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ മൂന്നു പ്രതിജ്ഞകള്‍ എടുത്ത ശേഷമാണ് അവര്‍ ആ ജീവിതാന്തസിലേക്ക് പ്രവേശിക്കുന്നത്. 

അവര്‍ നമ്മുടെ ഇടയിലെ തന്നെ അപ്പനമ്മമാരുടെ ഇടയില്‍നിന്ന് എല്ലാം ഉപേക്ഷിച്ചാണ് വൈദികരാകാന്‍ പോകുന്നത്. ഇവരില്‍ ഭൂരിഭാഗവും 15, 16 വയസാകുമ്പോള്‍ വീടും നാടും സര്‍വ ബന്ധങ്ങളും ഉപേക്ഷിച്ച് ക്രൈസ്തവ വേലയ്ക്കു പോകുന്നു. നാം ചിന്തിക്കേണ്ട ഒരു കാര്യം അവര്‍ ഒരുപാട് വേദനിക്കുന്ന ഒരു സമൂഹമാണ്. ഡിപ്രഷന്‍ ഉള്‍പ്പെടെയുള്ള മാനസികാസ്വാസ്ഥ്യങ്ങള്‍ക്കു കൂടുതല്‍ വിധേയരാണവര്‍. സര്‍വ ബന്ധുമിത്രാദികളെയും ഉപേക്ഷിച്ച് ഒറ്റപ്പെട്ട ജീവിതം നയിക്കുമ്പോള്‍ പലര്‍ക്കും നിരാശയും ബലഹീനതയുമുണ്ടാകാം. സാത്താന്റെ ഏറ്റവും വലിയ പ്രലോഭനങ്ങള്‍ നേരിടുന്ന സമൂഹമാണിത്. 

അതില്‍നിന്നു മോചനം തേടുവാന്‍ നിരന്തരമായ ഉപവാസവും പ്രാര്‍ഥനയുമാണ് മിക്കവരും ഉപകരണമാക്കുന്നത്. യേശുക്രിസ്തുവിന് ഏറ്റവും കൂടുതല്‍ സാത്താന്റെ പ്രലോഭനമുണ്ടായപ്പോള്‍ മലമുകളില്‍ വിജനമായ പ്രദേശത്ത് 40 ദിവസം വരെ ഉപവാസമനുഷ്ഠിച്ചു പ്രാര്‍ഥിച്ചു. അവിടെയാണ് ദാരിദ്ര്യത്തിന്റെ അനിവാര്യത വൈദികരെ ഉദ്‌ബോധിപ്പിക്കുന്നത്. 

എന്നാല്‍, ഇന്ന് പല വൈദികരിലും കണ്ടുവരുന്ന ആഡംബര ജീവിതമാണ് അവരുടെ വ്രത പ്രഖ്യാപനത്തെ ഇല്ലാതാക്കുന്ന ആഡംബര കാറുകള്‍, ഫഌറ്റുകള്‍, വീടുകള്‍ സ്വന്തമായുള്ള എത്ര വൈദികരുണ്ട് കേരളത്തില്‍. അവര്‍ക്ക് എവിടെനിന്നാണ് ഈ പണം ലഭിക്കുന്നത്. കേവലം പ്രതിമാസം 10,000 രൂപ മാത്രം വേതനം ലഭിക്കുന്ന വൈദികര്‍ക്ക് ലക്ഷങ്ങളും കോടികളും എവിടെനിന്നു വരുന്നു. സഭാ മേലധ്യക്ഷന്മാര്‍ അന്വേഷിക്കേണ്ട വസ്തുതയാണിത്. 

ഫാ. റോബിന്‍ 10 ലക്ഷം രൂപ താന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പിതാവിന് നല്‍കിയെന്നാണ് മൊഴി. അയാള്‍ക്ക് ഇത്രയും തുക എവിടെനിന്നു ലഭിച്ചു. 10 ലക്ഷം രൂപ നല്‍കി പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ പിതൃത്വം സ്വന്തം പിതാവിന്റെ തലയ്ക്കു വച്ചുകൊടുത്ത ഇയാള്‍ വെറും ക്രിമിനലല്ല. കൊടും ക്രിമിനല്‍. 

വൈദികരും ബലഹീനരാണെന്നതിന്റെ തെളിവാണല്ലോ എല്ലാ വിശുദ്ധ കുര്‍ബാന (മുഴുവന്‍ കുര്‍ബാന)യ്ക്ക് മൂന്നു പ്രാവശ്യം ഇങ്ങനെ പറയുന്നത്. 'എന്റെ സഹോദരരെ ഈ കുര്‍ബാന എന്റെ കരങ്ങള്‍വഴി പൂര്‍ത്തിയാക്കുവാന്‍ ബലഹീനനായ എനിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കണമേ'- ഇത്രയും സത്യസന്ധമായ ഏറ്റുപറച്ചില്‍ വേറെയെന്തിനാണ്. ദിവസവും അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ഇത്തരത്തില്‍ ഏറ്റുപറച്ചില്‍ ആത്മാര്‍ഥമായി നടത്തുന്ന വൈദികര്‍ക്കുവേണ്ടി സഭ ഒന്നടങ്കം പ്രാര്‍ഥിക്കുമ്പോള്‍ സാത്താന്റെ പ്രലോഭനങ്ങള്‍ വൈദികരില്‍ നിന്നകന്നുപോകുമെന്നാണ് വിശ്വാസം. അതിനര്‍ഥം നമ്മള്‍ അത്മായരും ഒരു പരിധി വരെ വിമര്‍ശനത്തിനതീതരാണെന്നാണ്. നമ്മളില്‍ എത്രപേര്‍ വൈദികര്‍ക്കുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നുണ്ട്. നാം കുര്‍ബാന കാണാന്‍ പോകുന്നവരാണ്. ബലിയില്‍ പങ്കെടുക്കാന്‍ പോകുന്നവരല്ല. ഒരുതരം ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായ ചിട്ട. അത്തരത്തില്‍ വൈദികരെ അടച്ചാക്ഷേപിക്കുമ്പോള്‍ ചിന്തിക്കുക ഈ സമൂഹത്തിനുവേണ്ടി അവര്‍ ചെയ്തിട്ടുള്ള ത്യാഗങ്ങളെക്കുറിച്ച്. 

ഫാ. ഡേവി
സ്  ചിറമ്മലിനെ ആര്‍ക്കെങ്കിലും മറക്കാനാകുമോ? താന്‍ കേട്ടിട്ടുപോലുമില്ലാത്ത അന്യമതസ്ഥനായ, രണ്ടു വൃക്കകളും തകരാറിലായ ഒരു യുവാവിന് സ്വന്തം വൃക്ക പറിച്ചു നല്‍കി വൃക്കദാനത്തിനു കേരളത്തില്‍ ഒരു വിപ്ലവം സൃഷ്ടിച്ച വൈദികന്‍. അദ്ദേഹത്തിന്റെ ചുവടു പിടിച്ച് എത്രയെത്ര വൈദികരാണ് വൃക്കദാനം നടത്തിയത്. കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം ചെയര്‍മാന്‍ ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട് തന്റെ ജീവിതത്തില്‍ 56 തവണ രക്തദാനം നടത്തിയതായി 20 വര്‍ഷം മുന്‍പ് എനിക്കറിയാം. അദ്ദേഹം വൈദികനാകുന്നതിനു മുമ്പ് കോഴിക്കോഡ് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിനു പടിക്കുമ്പോള്‍ തുടങ്ങിയതാണ് ബ്ലഡ് ഡോണേഴ്‌സ്. എറണാകുളം ജില്ലയില്‍ ഒരു യുവ വൈദികനുണ്ട്. പാവപ്പെട്ട വൃക്ക രോഗിക്ക് ചികിത്സാ സഹായം ലഭ്യമാക്കാന്‍ എല്ലാവിധ ജാതി -മത-രാഷ്ട്രീയ വിഭാഗത്തില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി ബക്കറ്റു പിരിവ് നടത്തുന്നു. ഒറ്റ ദിവസം കൊണ്ട് 15 ലക്ഷം രൂപ വരെ പിരിച്ചു നല്‍കിയിട്ടുണ്ട്. നോട്ടുക്ഷാമം വന്നപ്പോള്‍ പള്ളിയുടെ ഭണ്ഡാരക്കുറ്റി തുറന്നിട്ടിരുന്ന വൈദികനെ നമുക്ക് മറക്കാനാകുമോ? 

പാവപ്പെട്ട രോഗികള്‍ക്കും ചികിത്സ സഹായം നല്‍കാനും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം നല്‍കാനും ഭവന രഹിതര്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കാനും അഹോരാത്രം പ്രയത്‌നിക്കുന്ന എത്ര വൈദികരെ നമുക്കറിയാം.
സഭയെ തള്ളിപ്പറയുന്നവര്‍ ഓര്‍ക്കുക. ഒരുകാലത്ത് ഈ സഭ നല്‍കിയ നേതൃത്വത്തിന്റെ പരിണിത ഫലമാണ് കേരളം ഇന്നും വിദ്യാഭ്യാസ മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇന്ത്യയെന്ന രാജ്യത്തിന്റെ ഒരംശം മാത്രമായ കേരളം ഒട്ടേറെ സമ്പന്നമാണ്, എന്നാല്‍ ഉത്തരേന്ത്യയിലേക്കൊന്നു പോയി നോക്കുക. എത്ര ദരിദ്രമാണവിടമെന്ന്. 

കേരളം പുരോഗമിച്ചതു മറ്റൊന്നുംകൊണ്ടല്ല സഭ വിദ്യാഭ്യാസ മേഖലയ്ക്കു നല്‍കിയ ഉദാരമായ സംഭാവനയാണ്. ഗ്രാമീണ മേഖലകള്‍ മുതല്‍ നഗരങ്ങള്‍ വരെ സഭ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തണലിലാണ്. ജാതിമതഭേദമെന്യേ നമ്മളില്‍ ഭൂരിഭാഗം പേരും വിദ്യാസമ്പന്നരും ഉന്നത ജോലിക്ക് അര്‍ഹരുമായത്. ഇന്നും മയിലുകള്‍ ചുറ്റളവില്‍ സ്‌കൂളുകളില്ലാത്ത എത്രയോ ഗ്രാമങ്ങളാണ് ഉത്തരേന്ത്യയിലുള്ളത്. അതുകൊണ്ട് നമുക്ക് സഭയോട് പല കാര്യങ്ങളിലും എന്നും കടപ്പാടുണ്ട്. 

അതുകൊണ്ട് കേവലനീചനായ ആ വൈദികന്റെ പേരില്‍ എല്ലാ വൈദികരെയും അത്തരക്കാരായി ചിത്രീകരിക്കരുത്. ബാബിലോണിലെ അഞ്ചു വിലാപങ്ങളില്‍ അഞ്ചാമത്തെ വിലാപമായി പറയുന്നത് ദൈവത്തിന്റെ അഭിഷിക്തരുടെ കണ്ണുനീര്‍ ഈ ഭൂമിയില്‍ പതിച്ചാല്‍ അതിനുള്ള ശിക്ഷ ഇവിടെ വച്ചുതന്നെ ലഭിക്കുമെന്നാണ്. അതുകൊണ്ട് വൈദികര്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ഥിക്കാന്‍ അത്മായര്‍ ബാധ്യസ്ഥരാണ്. എങ്കിലേ സഭ വളരുകയുള്ളൂ. 

നിത്യപുരോഹിതനായ ഈശോ അങ്ങേ ദാസരായ വൈദികര്‍ക്ക് യാതൊരു ആപത്തും വരാതെ കാത്തുകൊള്ളണമേ... എന്നു തുടങ്ങുന്ന മനോഹരമായ പ്രാര്‍ഥന എല്ലാ കുടുംബങ്ങളിലും പ്രാര്‍ഥനയ്‌ക്കൊപ്പം ചൊല്ലിയാല്‍ ദൈവത്തിന്റെ അഭിഷിക്തരില്‍നിന്നും സാത്താന്റെ പ്രലോഭനങ്ങള്‍ മാറിപ്പോകും. 
Join WhatsApp News
ഷിബു 2017-03-05 14:42:10
നഞ്ചു എന്തിനു നാനാഴി?
ഇതുപോലെ ഒരെണ്ണം തന്നെ ധാരാളം....

സെഞ്ച്വറി പീഡനമാണ്...സെഞ്ച്വറി
ഇയാളുടെ കൈയിൽനിന്നു കുർബാന സ്വീകരിച്ചവരുടെ ഒരവസ്ഥ, കുമ്പസാരിച്ചവരുടെ ഒരവസ്ഥ. 
Joseph 2017-03-05 17:08:32
ഫാദർ ഫ്രാൻസിസ് തടത്തിലിന്റെ ഈ നീണ്ട ലേഖനത്തിൽ സത്യങ്ങൾ പലതും പറഞ്ഞതിൽ അദ്ദേഹത്തെ അനുമോദിക്കുന്നു. ഒരു വൈദികനെ അയാളെന്നു വിളിച്ചാൽ തെറ്റൊന്നുമില്ല. മറ്റുള്ളവരെ ബഹുമാനിക്കുക, എന്നിട്ടു ബഹുമാനം മേടിക്കുകയെന്നാണല്ലോ പ്രമാണം. അങ്ങനെയൊരു ചിന്താഗതി പുരോഹിതരിൽ വളരെ കുറവാണ്. ഒരു പക്ഷെ സെമിനാരി പഠനത്തിൽ നിന്നും കിട്ടിയ ന്യൂനതയായിരിക്കാം. എത്ര പ്രായം കൂടിയവരെങ്കിലും അവരെ 'എടോ താൻ' എന്നു വിളിക്കുന്ന പാരമ്പര്യമാണ് പല പുരോഹിതർക്കുമുള്ളത്. 

ഏതാനും വിരലിലെണ്ണാൻ മാത്രമുള്ള പുരോഹിതരുടെ നന്മകളും ഈ ലേഖനത്തിൽ ലേഖകൻ വിവരിച്ചിട്ടുണ്ട്. അങ്ങനെയുള്ളവർക്ക് അതാതു കാലങ്ങളിൽ നല്ല വാർത്താ പ്രാധാന്യവും ലഭിച്ചിട്ടുണ്ട്. അതേ സമയം ആയിരക്കണക്കിന് സാധാരണക്കാർ വൃക്കകൾ ദാനം ചെയ്യുന്നു. അതൊന്നും വാർത്തകൾക്ക് വലിയ കാര്യവുമല്ല. ഗോവിന്ദച്ചാമിയെന്ന ഭിക്ഷക്കാരനായിരുന്ന ഒരു കൊടും കുറ്റവാളിയെപ്പറ്റി പറയുമ്പോൾ ഭിക്ഷക്കാരിൽ നല്ലവരുമുണ്ടെന്നു പറയുന്നപോലെയാണ് ഫാദർ ചിറമേലിനെപ്പോലുള്ളവരെ ഈ വിഷയത്തിൽ കൊണ്ടുവന്നിരിക്കുന്നത്. സോഷ്യൽ മീഡിയാകൾ മുഴുവൻ ചിറമേൽ അച്ചന്റെ വൃക്കദാനത്തെപ്പറ്റി വൈറലുപോലെ പ്രചരിക്കുന്നുമുണ്ട്. 

സോഷ്യൽ മീഡിയാകളിൽ പുരോഹിതരെ അടച്ചാക്ഷേപിക്കുന്ന ലേഖനങ്ങളൊന്നും വന്നിട്ടില്ല. ഈ നീചമായ പുരോഹിതന് സഭ നൽകുന്ന പരിരക്ഷകളെപ്പറ്റിയാണ് ചർച്ച നടന്നുകൊണ്ടിരിക്കുന്നത്. പുരോഹിതരുടെ ഏതു നീച പ്രവൃത്തികളിലും സഭയെന്നും ഇരയോടൊപ്പം നിൽക്കാതെ കുറ്റക്കാരെ മാത്രം സഹായിക്കുന്ന ചരിത്രമാണുള്ളത്. റോബിന്റെ കേസിലും അത് സംഭവിച്ചു. അതുമൂലം ഡോക്ടർ കന്യാസ്ത്രിയുൾപ്പടെ ഇനി ക്രിമിനൽ കേസുകൾക്കും ഉത്തരം പറയണം.  

നൂറിൽപ്പരം പീഡനങ്ങൾ നടത്തിയ ഈ നീചന്റെ വർഷങ്ങളായുള്ള പ്രവർത്തികൾ സഭ കണ്ടില്ലെന്നും നടിച്ചു. എത്രയോ പുരോഹിതർക്ക് അയാളുടെ കഥകൾ അറിയാമായിരുന്നു. അവരെല്ലാം ഇയാളോടൊപ്പം തുല്യ കുറ്റക്കാരാണ്. ഇത്രമാത്രം കുറ്റം ചെയ്യുന്നവനു വേണ്ടി പ്രാർത്ഥിക്കാനല്ല ഉപദേശിക്കേണ്ടത്. ജയിലിലെ അഴികൾ പണ്ടേ ഇയാൾക്കു കൊടുത്തിരുന്നെങ്കിൽ ഇയാളുടെ നൂറുകണക്കിന് വ്യപിചാര കഥകൾ ഒഴിവാക്കാമായിരുന്നു. അനേക സ്ത്രീകളെ വ്യപിചാരത്തിൽ നിന്നും രക്ഷിക്കാമായിരുന്നു. 

പുരോഹിതർ അല്മായനെക്കാളും കൂടിയവരെന്നു ചിന്തിക്കുന്നതുകൊണ്ടാണ് ഇന്ന് ഈ വിമർശനങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നത്. തൊടുപുഴ ജോസഫ് സാറിനെയും കുടുംബത്തെയും കോതമംഗലം ബിഷപ്പും മാനേജുമെന്റും പീഡിപ്പിച്ച കഥ സമൂഹ മനഃസാക്ഷിയിൽ നിന്നും ഒരിക്കലും മാഞ്ഞു പോവില്ല. സഭയുടെയും പുരോഹിതരുടെയും പീഡനം കാരണം ഒരു നേരം ആഹാരത്തിനുപോലും വകയില്ലാതെ പാവപ്പെട്ട സലോമി അന്ന് ആത്മഹത്യ ചെയ്തു. ഇപ്പോൾ നല്ലപിള്ള ചമഞ്ഞു വരുന്ന കർദ്ദിനാൾ ആലഞ്ചേരി അന്ന് എന്തെങ്കിലും നല്ല വാക്കുകൾ ജോസഫ്സ് സാറിനു വേണ്ടി സംസാരിച്ചോ? സലോമിയുടെ കണ്ണുനീരിന്റെയും രക്തത്തിന്റെയും കറ തുടച്ചുമാറ്റാൻ കോതമംഗലം ബിഷപ്പിനോ ഈ സഭയ്ക്കോ കഴിയുമോ? 

സീറോ മലബാർ സഭയിൽ കാപട്യത്തിന്റെ ചരിത്രമെഴുതാൻ നൂറു നൂറു കഥകളുണ്ട്. കോഴ കോളേജുകളും ഷോപ്പിംഗ് കോമ്പ്ലെക്സുകളും കാണിച്ചാലൊന്നും സഭയുടെ നഷ്ടപ്പെട്ട പ്രൗഢി വീണ്ടെടുക്കില്ല. എളിമയും ദാരിദ്രവും സഭയിൽ എവിടെയെന്നും അറിഞ്ഞുകൂടാ. ഓരോ രൂപതയിലും താജ് മഹലിനെക്കാളും വിലപിടിപ്പുള്ള പള്ളികളാണ് ആകാശം മുട്ടെ പണി തീർക്കുന്നത്. ഒരു മെത്രാന്റെ ഒരു ദിവസത്തെ ചെലവ് മതി മുപ്പതു കുടുമ്പങ്ങൾക്ക് മുപ്പതു ദിവസം കഴിയാൻ. വിധവയുടെ കൊച്ചുകാശുകൾ സമാഹരിച്ചാണ് ഇവർ ആഡംബരമായി കഴിയുന്നതും. കാവുകാട്ടിനെ പോലെയും തലശേരി വള്ളോപ്പള്ളി ബിഷപ്പിനെയും പോലെ ഒരിക്കൽ നല്ലവരായ ബിഷപ്പുമാരും സഭയ്ക്കുണ്ടായിരുന്ന കാര്യവും മറക്കുന്നില്ല. 
Jyothis J Cheruvally 2017-03-05 19:23:19
 റോബിന്റെ കൈയ്യിൽ നിന്നും പരി.കബാനയും, കുമ്പസാരവും സ്വീകരിച്ചവർക്ക് വിഷമിക്കാനൊന്നുമില്ല: കാരണം പുരോഹിതന്റെ യോഗ്യതയാലല്ല, മറിച്ച് യേശുക്രിസ്തുവിന്റെ തിരുരക്തത്തിന്റെ യോഗ്യതയാലാണ് കൂദാശകൾ ഫലദായകമാകുന്നത്.
ജോണി 2017-03-06 07:53:53
ശ്രീ ജോസഫ്നോട് പൂർണമായും യോജിക്കുന്നു. സഭ ഇതുവരെ ഒരിക്കൽ പോലും ഇരയുടെ കൂടെ നിന്നിട്ടില്ല എന്ന് മാത്രം അല്ല ഇരകളെ വീണ്ടും മാനസികമായി പീഡിപ്പിച്ചിട്ടേ ഉള്ളു. അതിനുദാഹരണം ആണ് മൂവാറ്റുപുഴയിലെ ജോസഫ് സാറിന്റെ കുടുംബം. 

ഈ കേസിൽ കന്യാസ്ത്രീകൾ കുറ്റവാളികൾ  ആണെന്ന് കരുതാൻ വയ്യ. അവർ മേലധികാരികളെ അനുസ്സരിക്ക മാത്രം ആണ് ചെയ്തു കാണുക.  ഞങ്ങൾ നിയമ വ്യവസ്ഥയെ അംഗീകരിക്കുന്നു എന്ന് കൂടെ കൂടെ പറയുന്ന മോർ ആലഞ്ചേരി പിതാവേ അങ്ങേക്ക്  നാണം ഇല്ലേ കന്യാസ്ത്രീ ഒളിവിൽ ആണ് എന്ന് പറയാൻ.  ഒരു കന്യാസ്ത്രീ മൂത്രം ഒഴിക്കാൻ പോകണമെങ്കിൽ പോലും മദർ സുപ്പീരിയർന്റെ അനുമതി വേണം എന്നത് കേരളത്തിൽ അരി ആഹാരം കഴിക്കുന്ന എല്ലാവര്ക്കും അറിയാം. അവരെ നിയമത്തിനു മുൻപിൽ ഹാജരാക്കി അവരുടെ നിരപരാധിത്വം തെളിയിക്കാൻ നോക്കാതെ അവരെ ഇങ്ങനെ മാനസികമായി പീഡിപ്പിക്കുന്നതെന്തിനാണ് പിതാവേ. 

പതിനായിരത്തോളം കത്തോലിക്ക വൈദികരിൽ നൂറിൽ താഴെ പേരെ ഉള്ളു കുഴപ്പക്കാർ എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. തീവണ്ടിയിൽ മാന്യമായി ഭിക്ഷാടനം നടത്തുന്ന എത്രയോ പിച്ചക്കാരുണ്ട് അതിൽ ഒരു ഗോവിന്ദചാമി കുറ്റം ചെയ്തതിനു ഇന്ത്യയിലെ മൊത്തം തീവണ്ടി യാചകരെ മോശം ആയി കാണരുത് എന്ന് പറയും പോലെ ആണിത്. 

ഇതിങ്ങനെ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കേണ്ടവർ ഇതിനെ ലഹുകരിക്കാൻ പെടാപ്പാടു പെടുന്നത് കാണുന്നത് കൊണ്ട് എഴുതി പോകുന്നതാണ്.

വേറൊരു വിഭാഗം പറയുന്നു കത്തോലിക്കാ സഭയിൽ മാത്രം അല്ല പീഡനം യാക്കോബാ സഭയിൽ വൈദികൾ പീഡിപ്പിച്ചതോ ? മറ്റേ സ്വാമി ചെയ്തതോ ? മുല്ലാക്ക ചെയ്തതോ ? അതുകൊണ്ടിതു കുഴപ്പം ഇല്ല എന്ന മനോഭാവം ശരിയല്ല.  എല്ലാ കേസിലും അവരുടെ മത മേലധികാരികൾ ഇതേ പാത തന്നെ ആണ് കൈകൊണ്ടത്. ഇരയുടെ കൂടെ ആരും നിന്നതായി ചരിത്രം ഇല്ല. 

മതപഠനം നിർബന്ധമായും പ്രായപൂർത്തി ആകുന്നതുവരെ നിരോധിക്കാത്ത കാലത്തോളം ഇന്ത്യയിൽ ഇതെല്ലം തുടർകഥ ആയി നില്കും. 
Francis thadathil 2017-03-06 11:24:17
പ്രിയപ്പെട്ട ജോസഫ്
എന്നെ ഫാദർ ഫ്രാൻസിസ് തടത്തിൽ എന്നു അഭിസംബോദന ചെയ്തത്  പരിഹസിക്കാനാണെങ്കിൽ കുഴപ്പമില്ല മറിച്ചു തെറ്റിധാരണ മൂലമാണെങ്കിൽ പറയട്ടെ ഞാൻ വൈദികനല്ല ഒരു വൈദികന്റേയും വക്താവുമല്ല. രണ്ടു കുട്ടികളുടെ പിതാവായ ഒരു ഫ്രീലാൻസ് ജേര്ണലിസ്റ് ആണ് ഞാൻ . തങ്കേൾക്കെന്നപോലെ എന്റെ നിലപാടുകളും കാഴ്ചപ്പാടുകളും ഞാൻ പങ്ക് വെച്ചുവെന്നു മാത്രം . അവ എന്റെ മാത്രം കാഴ്ചപ്പാടുകളാണ് അര്രോടും കടപ്പാടില്ല. എന്റെ നിലപാടുകൾ നിഷ്‌കപക്ഷമാണ്. അത് എന്റെ മുൻ ലേഖനങ്ങൾ പരിശോദിച്ചാൽ മനസിലാകും. താങ്കളുടെ പ്രതികരണത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും പ്രസക്തമാണ്. എല്ലാം ഉൾക്കൊള്ളിക്കാൻ എന്റെ ലേഖനത്തിനു. കഴിഞ്ഞില്ല . താങ്കൾ ഒരു പ്രതികരണമെഴുതിയപ്പോൾ ഇത്രയും നീണ്ടുപോയെങ്കിൽ എന്റെ  അവസ്ഥ 
8462
Tom Abraham 2017-03-06 09:27:15

What have this priest- author and his group of righteous done to prevent the dirty ones 'resurrect' in the Catholic empire ? Their business,education or hospitals for profit too. Vatican is sleeping. 

Joseph 2017-03-06 11:47:49
സോറി ഫ്രാൻസിസ്, ഇമലയാളീ ലേഖനം പ്രസിദ്ധികരിച്ചു രണ്ടു മിനിറ്റു കഴിഞ്ഞപ്പോൾ ഈ ലേഖനം ഞാൻ വായിച്ചു. അപ്പോൾ താങ്കളുടെ ഫോട്ടോയൊന്നും ഇല്ലായിരുന്നു. പകരം ലേഖകനെന്നു തോന്നുന്ന വിധം പുരോഹിതന്റെ പടമായിരുന്നുണ്ടായിരുന്നത്. ഞാൻ തെറ്റി ധരിച്ചതാണ്. ക്ഷമിക്കുക. പുരോഹിതനാണെന്നു വിചാരിച്ചാണ് മറുപടിയെഴുതാൻ തോന്നിയത്. ഇമലയാളീ തെറ്റു തിരുത്തുമെന്ന് വിചാരിക്കുന്നു.   
Anthappan 2017-03-06 12:04:19

The main culprits here are the religious organizations who protect these pedophiles supported by stupid parishioners.   The following report taken from on line reveals more about hypocrisy of religions.  Jesus said, If you don’t become like children you would never inherit heaven” But these priests abuse children for their sexual gratification and keep on fooling the moronic followers. 

“The parish transfers of abusive priests were a pastoral practice that greatly contributed to the aggravation of Catholic sex abuse cases. Some bishops have been heavily criticized for moving offending priests from parish to parish, where they still had personal contact with children, rather than seeking to have them permanently returned to the lay state by laicization. The Church was widely criticized when it was discovered that some bishops knew about some of the alleged crimes committed, but reassigned the accused instead of seeking to have them permanently removed from the priesthood

For example, John Geoghan was shifted from one parish to another although Cardinal Bernard Law had been informed of his sexual misconduct on a number of occasions such as in December 1984 when auxiliary Bishop John M. D’Arcy wrote to Cardinal Law complaining about Geoghan's reassignment to another Boston-area parish because of his “history of homosexual involvement with young boys

Another example was the case of Joseph Birmingham who was assigned to a number of parishes over a period of 23 years during which he molested a number of children. In response to a 1987 letter from the mother of an altar boy inquiring as to whether Birmingham had a history of molesting children, Cardinal Law replied, reassuring her that there was "no factual basis" for her concern

Instead of reporting the incidents to police, many dioceses directed the offending priests to seek psychological treatment and assessment. According to the John Jay report, nearly 40 percent of priests alleged to have committed sexual abuse participated in treatment programs. The more allegations a priest had, the more likely he was to participate in treatment.[  From a legal perspective, the most serious criticism aside from the incidents of child sexual abuse themselves was by the bishops, who failed to report accusations to the police.”


അടിമാലി 2017-03-06 12:21:19

അപ്പോൾ ഫ്രാന്സിസിനും പേടി ഉണ്ട് . എത്രയും പെട്ടെന്ന് തെറ്റ് തിരുത്തിയില്ലെങ്കിൽ ആരെങ്കിലുമൊക്കെ എടുത്തിട്ടു കുമ്മിയെന്നിരിക്കും. ഞാൻ ഒന്ന് കൊടുക്കാൻ പോകുകയായിരിക്കുന്നു


കീലേരി ഗോപാലന്‍ 2017-03-06 18:08:39
നീതിമാന്മാരെ ആരും വേട്ടയാടില്ല പക്ഷെ നീതിമാന്മാര്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ നിശ്ശബ്‌ദമായിരികുന്നത് എന്താണ്? 
Just a reader 2017-03-06 20:51:18
If the girl went to him more than once then the question arise, didn't she like it.....? Then she is also equally guilty.
francis Thadathil 2017-03-07 19:38:51
പ്രിയപ്പെട്ട' അടിമാലി സുഹൃത്തേ
ജീവിതത്തിൽ പേടി ഒരിക്കലും . എമലയാളിയിൽ എന്റെ പത്രപ്രവർത്തന ജീവിഹാനുഭാവങ്ങൾ എല്ലാ വെള്ളിയാചകളിലും പ്രസിദ്ധികരിക്കുന്നുട് . വായിച്ചാൽ മനസിലാക്കും ഞാൻ എങ്ങനെ കടന്നു വന്ന വ്യക്തിയാണെന്ന്. നിഭയം പത്രപ്രവർത്തനം നടത്തിയ കഥകൾ പിന്നാലെ വരുന്നുണ്ട്. മുടങ്ങാതെ  വായിക്കുക. ബ്ലഡ് കാൻസർ വന്നിട്ട് തളരാതെ ജീവിത പ്രതിസന്ധികളെ അതി ജീവിച്ച വ്യക്തി കൂടിയാണ് ഞാൻ. ഇപ്പോൾ  സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞു. പല പ്രതിസന്ധികളുടെയും കടന്നു പോയി. 4 ദിവസം വെന്റിലേറ്ററിലും കിടന്നു. ൬ സെപ്റ്റിക് ഷോക്ക് 5 ശാസ്ത്രകിയ എന്നിങ്ങനെ. പത്രപ്രവത്തന ജീവിത കാലത്തു വധശ്രമം, വധ ഭീക്ഷണി എന്നിവ നേരിട്ടു എന്നിട്ടും പതറിയില്ല. എന്റെ കാറിൽ പാണ്ടി ലോറി ഇടിപ്പിച്ചു കൊള്ളാൻ നോക്കി രക്ഷപ്പെട്ടു. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല . അതുകൊണ്ടു ദൈവത്തിനു പല പദ്ധതികളുണ്ട്. അതാണ്  ബാക്കി വെച്ചത്. അതുകൊണ്ടു ഇത്തരം ചീള് കേസുകളിൽ ഒന്നും പതറില്ല. എന്നെക്കുറിച്ചു അറിയാൻ എന്റെ പഴയ FB  പോസ്റ്റുകളും  പരിശോധിക്കാവുന്നതാണ് അടിമാലി സുഹുര്ത്തേ. വെള്ളിയാചത്തെ സീരിയൽ മറക്കാതെ വായിക്കുക.
സസ്നേഹം
ഫ്രാൻസിസ് തടത്തിൽ  
 4194

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക