Image

ഇന്ത്യ പ്രസ് ക്ലബ് വി.പി.രാജു പള്ളത്തിന ഡാളസ്സില്‍ സ്വീകരണം നല്‍കി

പി.പി.ചെറിയാന്‍ Published on 06 March, 2017
ഇന്ത്യ പ്രസ് ക്ലബ് വി.പി.രാജു പള്ളത്തിന ഡാളസ്സില്‍ സ്വീകരണം നല്‍കി
ഗാര്‍ലന്റ്(ഡാളസ്): ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ വൈസ് പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് ശേഷം ആദ്യമായി ഡാളസ്സില്‍ എത്തി ചേര്‍ന്ന വൈസ് പ്രസിഡന്റ് രാജു പള്ളത്തിന്(ന്യൂയോര്‍ക്ക്) ഡാളസ് ഐ.പി.സി.എസ് പ്രവര്‍ത്തകര്‍ ഊഷമള സ്വീകരണം നല്‍കി.
മാര്‍ച്ച് 4 ശനിയാഴ്ച ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള ഇന്ത്യ ഗാര്‍ഡന്‍സില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ബിജിലി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് ജോസ് പ്ലാക്കാട്ട് സ്വാഗതം ആശംസിച്ചു.

ഐ.പി.സി.എന്‍.എ. ഡാളസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ രാജു പള്ളത്ത് പ്രത്യേകം പ്രശംസിച്ചു. ഓഗസ്റ്റ് അവസാന വാരം ചിക്കാഗോയില്‍ നടക്കുന്ന ദേശീയ സമ്മേളനം വന്‍വിജയമാക്കുന്നതിന് എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നു രാജു അഭ്യര്‍ത്ഥിച്ചു. ഐ.പി.സി.എന്‍.എ. നാഷ്ണല്‍ സെക്രട്ടറി പി.പി.ചെറിയാന്‍, മുന്‍ പ്രസിഡന്റുമാരായ എബ്രഹാം തെക്കേമുറി, സണ്ണി മാളിയേക്കല്‍, പി.സി.മാത്യു(ഡബ്ല്യൂ.എം.സി.), രാജന്‍ മേപ്പുറം(പ്രവാസി മലയാളി ഫെഡറേഷന്‍), ജോസന്‍ ജോര്‍ജ്ജ്(കെ.എല്‍.എസ്.) തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. ബെന്നി ജോണിന്റെ നന്ദി പ്രകാശത്തിനുശേഷം പ്രത്യേക ഡിന്നറും രാജുവിന്റെ ബഹുമാനാര്‍ത്ഥം ക്രമീകരിച്ചിരുന്നു.

ഇന്ത്യ പ്രസ് ക്ലബ് വി.പി.രാജു പള്ളത്തിന ഡാളസ്സില്‍ സ്വീകരണം നല്‍കി
ഇന്ത്യ പ്രസ് ക്ലബ് വി.പി.രാജു പള്ളത്തിന ഡാളസ്സില്‍ സ്വീകരണം നല്‍കി
ഇന്ത്യ പ്രസ് ക്ലബ് വി.പി.രാജു പള്ളത്തിന ഡാളസ്സില്‍ സ്വീകരണം നല്‍കി
Join WhatsApp News
മധു 2017-03-06 06:44:01
ജനകോടികളുടെ ആരാധ്യ പുരുഷൻ 
Alex 2017-03-06 06:45:26
ന്യൂജേഴ്‌സിയുടെ അഭിമാനസ്തംഭം
അനിയൻ 2017-03-06 06:47:21
എതിരാളിയില്ലാത്ത പോരാളി!!
ജിമ്മി TX 2017-03-06 13:14:28
തിരിച്ചുവരുന്ന രാജുവിന് ന്യൂജേർസിക്കാരുടെ വക ബഹുമാനാർത്ഥ ഡിന്നർ ഉണ്ടോ?
കുഞ്ഞുണ്ണി സജി NY 2017-03-08 06:59:40
കുള്ളനല്ല പള്ളം
ഒരു കള്ളനല്ല പള്ളം
ഉള്ളിന്നുള്ളിൽ കള്ളമില്ലാ കൊച്ചുപുള്ളയാണ് പള്ളം
വെള്ളത്തിന്മീതെ വള്ളമൂന്നും ചുള്ളനാണ് പള്ളം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക