Image

കാമ്പസ്‌ നെഞ്ചിലേറ്റിയ അപാരത

ആഷ എസ് പണിക്കര്‍ Published on 06 March, 2017
കാമ്പസ്‌ നെഞ്ചിലേറ്റിയ അപാരത

കാമ്പസ്‌ ജീവിതത്തിന്റെ തീക്ഷണതയും പ്രസരിപ്പും അനുഭവച്ചറിഞ്ഞവര്‍ക്ക്‌ ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രം തീര്‍ച്ചയായും ഇഷ്‌ടപ്പെടും. 

കോളേജി രാഷ്‌ട്രീയത്തിന്റെയും ചോര തിളയ്‌ക്കുന്ന യുവത്വത്തിന്റെയും നേര്‍സാക്ഷ്യമാകുന്ന സിനിമ വലിയ തോതില്‍ സ്വീകരിക്കപ്പെടുമെന്നുള്ള സൂചനകള്‍ തിയേറ്ററുകളില്‍ നിന്നും ലഭിച്ചു കഴിഞ്ഞു.

സത്യത്തില്‍ മെക്‌സിക്കന്‍ അപാരത എന്ന ചിത്രം പറയുന്നത്‌ എസ്‌.എഫ്‌.ഐയും കെ.എസ്‌.യുവും തമ്മിലുളള നിരന്തര പോരാട്ടത്തിന്റെയും കാമ്പസില്‍ അധികാരമുറപ്പിക്കുന്നതിനുള്ള സംഘര്‍ഷങ്ങളുടെയും കഥയാണ്‌. 

എറണാകുളം മഹാരാജാസ്‌ കോളേജിലെ തീവ്ര വലതുപക്ഷ സംഘടനായ കെ.എസ്‌.ക്യു, അവിടെ ചോദ്യം ചെയ്യപ്പെടാത്ത ശ്‌കതിയായി നിലകൊള്ളുന്നു. ഇവിടെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്‌.എഫ്‌.വൈ രൂപീകരിക്കാനുള്ള ശ്രമങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം.

ഫ്‌ളാഷ്‌ബാക്കില്‍ നിന്നാണ്‌ സിനിമ ആരംഭിക്കുന്നത്‌. കൊച്ചനിയന്‍ എന്ന രക്തസാക്ഷിയുടെ കഥയില്‍നിന്നു ചിത്രം തൊണ്ണൂറുകളിലെ കാമ്പസിലേക്ക്‌ വരികയാണ്‌. 
 ഏതൊരു കോളേജിലും കാണാറുള്ള വിധം തമാശകളും പ്രണയവും അല്‍സ്വല്‍പം അടിപിടിയുമൊക്കെയായി ആദ്‌പകുതി നീങ്ങുന്നു. നായകനായ പോള്‍ എസ്‌.എഫ്‌.വൈക്കാരനായി മാറുന്നിടത്ത്‌ ചിത്രം രണ്ടാംപകുതിയിലേക്ക്‌ കടക്കും. ചിത്രം ആവേശഭരിതമായാണ്‌ പിന്നീട്‌ നീങ്ങുന്നത്‌. 

കോളേജിലും ഹോസ്റ്റലിലും നടക്കുന്ന കാര്യങ്ങള്‍ അതേ പടി പകര്‍ത്തിയിട്ടുണ്ട്‌ ഈ സിനിമയില്‍. ആദ്യമെല്ലാം കെ.എസ്‌.ക്യുക്കാരുടെ തല്ലുകൊള്ളാന്‍ വേണ്ടി മാത്രം വരുന്നവരാണ്‌ എസ്‌.എഫ്‌.വൈക്കാര്‍. കെ.എസ്‌.ക്യു നേതാവായി രൂപേഷിന്റെ പ്രകടനം എടുത്തു പറേണ്ടതാണ്‌. 

കാമ്പസിലെ രാഷ്‌ട്രീയ നേതാവായ രൂപേഷിന്റെ അനിഷേധ്യത ചോദ്യം ചെയ്യുകയും അതവസാനിപ്പിച്ച്‌ ഇടതുപക്ഷ ജനാധിപത്യ രാഷ്‌ടീരീയത്തിന്റെ കൊടി കാമ്പസില്‍ പാറിക്കുകയും ചെയ്യുന്നതാണ്‌ സിനിമയുടെ പ്രമേയം.

;ചിത്രത്തിലെ നായകനായ പോള്‍(ടൊവിനോ) രണ്ടു ഗെറ്റപ്പിലാണ്‌ ഈ ചിത്രത്തില്‍ പ്രത്യകഷപ്പെടുന്നത്‌. സിനിമയുടെ തുടക്കത്തില്‍ പ്രണയവും തമശയുമായി നടക്കുന്ന പോള്‍ ആദ്യപകുതിയാകുന്നതോടെ വിപ്‌ളവം തലക്കു പിടിച്ച്‌ തീവ്ര ഇടതുപക്ഷക്കാരനായി എസ്‌.എഫ്‌.ഐയെ വേരുറപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ്‌ ചിത്രത്തില്‍ പിന്നീടുള്ള കഥ. 

ഇടതുപക്ഷ രാഷ്‌ട്രീയവും അതുമായി ബന്ധപ്പെട്ട സമരതീക്ഷണതകളുമൊക്കെയാണ്‌ ചിത്രത്തിന്റ പ്രമേയം. പക്ഷേ തീവ്രവലതുപക്ഷത്തുള്ളവര്‍ക്കുപോലും നിരാകരിക്കാന്‍ കഴിയാത്ത വിധം ഇതിലെ രാഷ്‌ട്രീയ സംഭവവികാസങ്ങളുടെ പരിണാമം ചിത്രീകരിച്ചിട്ടുണ്ട്‌.

 പ്രതയേകിച്ച്‌ കോളജ്‌ യൂണിയന്‍ തിരഞ്ഞെടുപ്പിനു ശേഷമുള്ള ക്‌ളൈമാക്‌സ്‌ സീന്‍ കാണുമ്പോള്‍ കാമ്പസില്‍ രാഷ്‌ട്രീയം നിലനിന്നിരുന്ന കാലത്ത്‌പഠിച്ചിട്ടുളള ആര്‍ക്കും കൈയ്യടിക്കാന്‍ തോന്നി പ്പോകും. ടൊവീനോയുടെ പ്രകടനവും ആ സീനുകള്‍ക്ക്‌ പ്രത്യേക ഇഫക്‌ട്‌ നല്‍കുന്ന വിധത്തിലുള്ള ഗോപീ സുന്ദറിന്റെ ബാക്ക്‌ഗ്രൗണ്ട്‌ സ്‌കോറും. പ്രേക്ഷകന്റെ മനസില്‍ തങ്ങി നില്‍ക്കും.

ചിത്രത്തിന്റെ ഏറ്റവും വലിയ പ്‌ളസ്‌ പോയിന്റെ ടൊവിനോ തോമസ്‌ എന്ന നടന്റെ ഗംഭീര അഭിനയമികവു തന്നെ. വേറിട്ട വേഷങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്‌ തന്നിലെ അഭിനേതാവിനെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ നിര്‍ത്താനുളള ഒരവസരവും ഈ നടന്‍ നഷ്‌ടപ്പെടുത്തുന്നില്ല എന്നു നമുക്ക്‌ കാണാനാകം.

 ചെറുപ്പത്തിന്റെ ഊര്‍ജവും കാമ്പസ്‌ രാഷ്‌ട്രീയ്‌തതിന്റെ തിളച്ചുമറിയലുകളും സംഘര്‍ഷങ്ങളും വളരെ തന്‍മയത്വത്തോടെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. 

നീരജ്‌ മാധവ്‌, കലാഭവന്‍ ഷാജോണ്‍, ഗായത്രി സുരേഷ്‌, രൂപേഷ്‌ പീതാംബരം എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി, സംവിധായകനായ ടോം ഇമ്മട്ടിക്ക്‌ അഭിമാനിക്കാം. അല്‍പസ്വല്‍പം പിഴവുകളുണ്ടെങ്കിലും മികച്ച ഒരു കാമ്പസ്‌ ചിത്രം ഒരുക്കിയതില്‍. താരതമ്യേന പുതുമുഖങ്ങളെ വച്ച്‌ ഇത്തരമൊരു കാമ്പസ്‌ സിനിമയെടുക്കാന്‍ ധൈര്യം കാണിച്ച നിര്‍മാതാവ്‌ അനൂപ്‌ കണ്ണനും അഭിമാനിക്കാം. ഏതായാലും കാമ്പസുകള്‍ ഈ ചിത്രം നെഞ്ചിലേറ്റുമെന്നതില്‍ സംശയമില്ല.

കാമ്പസ്‌ നെഞ്ചിലേറ്റിയ അപാരത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക