Image

അബ്ദുസലാം യാതനകള്‍ താണ്ടി നാടണഞ്ഞു

Published on 06 March, 2017
അബ്ദുസലാം യാതനകള്‍ താണ്ടി നാടണഞ്ഞു

      ദമാം: അല്‍കോബാര്‍ റാക്കയില്‍ പതിനെട്ട് വര്‍ഷത്തിലധികമായി ഹൗസ് െ്രെഡവറായി ജോലി ചെയ്തിരുന്ന വയനാട് മേപ്പാടി സ്വദേശി അബ്ദുസലാം വിദഗ്ധ ചികിത്സക്കായി വയനാട് മിംസ് ആശുപത്രിയിലത്തി.

2016 ഡിസംബര്‍ ഒന്നിന് താമസ സ്ഥലത്ത് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് തീപ്പൊള്ളലേറ്റത്. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലും ഡയാലിസിസിലും കഴിഞ്ഞു വന്ന സലാം മൂന്നു തവണ അതീവ ഗുരുതരാവസ്ഥകള്‍ പിന്നിട്ട ശേഷമാണ് യാത്ര ചെയ്യാവുന്ന അവസ്ഥയില്‍ നാട്ടിലേക്ക് മടങ്ങുന്നത്. അത്യാസന്ന ചികിത്സാ പരിചയമുള്ള വിദഗ്ധയായ മലയാളി നഴ്‌സിന്റെ സാന്നിധ്യത്തില്‍ സ്ട്രക്ചറില്‍ ഓക്‌സിജന്േ!റയും മറ്റ് മെഡിക്കല്‍ സൗകര്യങ്ങളുടെ സഹായത്തോടു കൂടിയാണ് കഴിഞ്ഞദിവസം സൗദി എയര്‍ലൈന്‍സ് ഫ്‌ളൈറ്റില്‍ യാത്രയാത്.

മികച്ച ചികിത്സയാണ് അക്രബിയ ദമാം യൂണിവേഴ്‌സിറ്റി കിംഗ് ഫഹദ് മെഡിക്കല്‍ കോളജ് ആശുപത്രില്‍ ലഭ്യമായിരുന്നതെന്ന് സലാമിന്റെ സ്‌പോണ്‍സര്‍ ജമീല്‍ മലബാരിയും സലാമിന്റെ സുഹൃത്തുക്കളും പറഞ്ഞു. വിദഗ്ദ ചികിത്സക്ക് നാട്ടില്‍ പോകണമെന്ന സലാമിന്റെ താല്‍പര്യവും വീട്ടുകാരുടെ നിര്ബന്ധവും കണക്കിലെടുത്ത സ്‌പോണ്‍സര്‍ തന്നെ യാത്രാ ചികിത്സാ രേഖകള്‍ തയാറാക്കാന്‍ അല്‍കോബാറിലെ കെ എംസിസി പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായി രംഗത്തുണ്ടായിരുന്നു. 

കടങ്ങളും മറ്റ് ബുദ്ധിമുട്ടികളും കാരണം കഴിഞ്ഞ മൂന്നര വര്‍ഷമായി അദ്ദേഹത്തിന് നാട്ടില്‍ പോവാന്‍ സാധിച്ചിരുന്നില്ല. അതിനിടെ സ്‌കൂളില്‍ പഠിക്കുന്ന മകനും നാട്ടില്‍ അപകടം സംഭവിച്ചു ചികിത്സയിലായിരുന്നു.

നാട്ടിലെ തുടര്‍ ചികിത്സക്കുവേണ്ട ഭാരിച്ച ചെലവുകള്‍ കണ്ടെത്താന്‍ കെ എംസിസിയുടെ സഹകരണത്തോടെ സലാമിന്റെ സുഹൃത്തുക്കളും നാട്ടുകാരും രംഗത്തുണ്ട്. ഇതുമായി ബന്ധപ്പെട്ട് സഹകരിക്കണമെന്നു വയനാട് റാക്ക കെ എംസിസി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു

വയനാട്‌കെ ജില്ലാ കെ എംസിസി ഭാരവാഹികളായ ട്രഷറര്‍ കെ.വി. മമ്മൂട്ടി, വെല്‍ഫയര്‍ കണ്‍വീനര്‍ മുഹമ്മദലി വാളാട്, ജൂബിലി അസീസ്, വി.സി. നസീര്‍, കെ എംസിസി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ റഫീക്ക് പൊയില്‍തൊടി, സിറാജ് ആലുവ, എംബസി വോളന്റിയര്‍മാരായ ഒ.പി. ഹബീബ്, നാസര്‍ നാലകത്ത് ഇഖ്ബാല്‍ ആനമങ്ങാട്, കെ എംസിസി പ്രവര്‍ത്തകരായ സിദ്ദീക്ക് പാണ്ടികശാല, ഖാദിമുഹമ്മദ്, കലാം മീഞ്ചന്ത, മൊയ്തീന്‍ കോയ ചെട്ടിപ്പടി ഇസ്മായില്‍ വേങ്ങര,അന്‍വര്‍ ഷാഫി,മേപ്പാടി സ്വദേശികളായ സലാം,സുബൈര്‍, ഫായിസ്, റൗഫ്, ബഷീര്‍, ഷഹീര്‍, റഷീദ് എന്നിവരും സലാമിന് ആശുപത്രിയിലും വിമാനത്താവളത്തിലുമായി പരിചരണങ്ങള്‍ നല്‍കാന്‍ രംഗത്തുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക