Image

കല കുവൈറ്റ് മെഡിക്കല്‍ ക്യാന്പ്

Published on 07 March, 2017
കല കുവൈറ്റ് മെഡിക്കല്‍ ക്യാന്പ്

      കുവൈത്ത് സിറ്റി: കല കുവൈറ്റ് വഫ്ര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു. വിവിധ ദേശങ്ങളില്‍പ്പെട്ട വഫ്ര ഫാം മേഖലയില്‍ നിന്നുള്ളവരുടെ സജീവ പങ്കാളിത്തം ക്യാന്പില്‍ പ്രകടമായിരുന്നു. ഡോ. ഫീലിപ്പോസ്, ഡോ. പ്രഭാത് കുമാര്‍, ഡോ. ആന്‍സി ആനന്ദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്യാന്പില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. പാരാമെഡിക്കല്‍ സ്റ്റാഫുകളായ അലക്‌സ്, രജിന്‍ ലാല്‍, ദിലിന്‍, കണ്ണന്‍ എന്നിവരുടെ സേവനവും സബാഹ് ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ദിനേശിന്റെ സേവനവും ക്യാന്പിന് ലഭിച്ചു.

കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ജിജി, സാഹിത്യ വിഭാഗം സെക്രട്ടറി സണ്ണി സൈജേഷ്, കേന്ദ്രകമ്മിറ്റി അംഗം രംഗന്‍, അജിത്കുമാര്‍, ഫഹഹീല്‍ മേഖല എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനൂപ് മങ്ങാട്ട്, രഘു പേരാന്പ്ര, യൂണിറ്റ് കണ്‍വീനര്‍ അജികുമാര്‍ എന്നിവര്‍ ക്യാന്പിനു നേതൃത്വം നല്‍കി. ക്യാന്പില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും കല ജനറല്‍ സെക്രട്ടറി ജെ. സജി, ഫഹഹീല്‍ മേഖല സെക്രട്ടറി ജിജോ ഡൊമിനിക്, സാമൂഹിക വിഭാഗം സെക്രട്ടറി ജിജി എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക