Image

നായര്‍ മഹാമണ്ഡലം പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കും

ജോയിച്ചന്‍ പുതുക്കുളം Published on 07 March, 2017
നായര്‍ മഹാമണ്ഡലം പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കും
ന്യൂ ജേഴ്‌സി : അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടന ആയ നായര്‍ മഹാമണ്ഡലത്തിന്റെ പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കുമെന്നു ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു .നോര്‍ത്ത് ബ്രന്‍സ്വിക്കിലുള്ള മിര്‍ച്ചി റെസ്‌റ്റോറന്റില്‍ ആ ദിവസം വൈകിട്ട് ഏഴു മണിക്കാണ് ചടങ്ങു നടക്കുക. പ്രേത്യേകം ക്ഷണിതാക്കളും ,വിശിഷ്യതിഥികളും നായര്‍ മഹാമണ്ഡലം ഭാരവാഹികളും കുഡ്‌സുംബാംഗങ്ങളും പങ്കെടുക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങാണ് നടക്കുന്നത് .ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ എസ് എസ് സാമുദായിക കൂട്ടായ്മ ആയ നായര്‍ മഹാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ നായര്‍ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നു .

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടെ, അതുവരേയ്ക്കും കേരളത്തിലെ ഒരു പ്രബലശക്തിയായിരുന്ന നായര്‍ സമുദായം സാമൂഹികമായി പിന്തള്ളപ്പെട്ടിരുന്ന, സാമ്പത്തികമായി അങ്ങേയറ്റം അധഃപതിച്ചിരുന്ന ഒരു വിഭാഗമായി മാറിയിരുന്നു.പല ഉപജാതികളായി വിഭജിക്കപ്പെട്ടിരുന്ന ഒരു സമുദായമായിരുന്നു അത്. ഇത്തരം ഭിന്നിപ്പുകള്‍ക്കു പുറമേ, കാലഹരണപ്പെട്ട പല അനാചാരങ്ങളേയും മുറുകെപ്പിടിച്ചിരുന്നതായിരുന്നു ഈ അധഃപതനത്തിനു കാരണം. ഇത്തരം ഒരു സാഹചര്യത്തിലാണ് നായര്‍ സമുദായത്തില്‍ ജനിച്ച സന്യാസിയും സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്ന ചട്ടമ്പി സ്വാമികള്‍ സ്വസമുദായത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതു്. നായന്മാരുടെ സാമൂഹികാവബോധത്തെ ഉത്തേജിപ്പിച്ചുകൊണ്ടു് സ്വന്തം സമുദായത്തിലെ അനാചാരങ്ങളെക്കുറിച്ചു് അവരെ ബോധവല്‍ക്കരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

ഇതിനെത്തുടര്‍ന്നു് 1090 തുലാം 15-ന് (1914 ഒക്ടോബര്‍ 31) പതിനാലു യുവാക്കന്മാര്‍ ചങ്ങനാശ്ശേരിയില്‍ ഒത്തുകൂടി. മന്നത്തു പത്മനാഭന്റെനേതൃത്വത്തില്‍ ഈ യോഗം രൂപീകരിച്ച സംഘടനയാണു് നായര്‍ സമുദായ ഭൃത്യജനസംഘം. പൂനെയില്‍ അക്കാലത്തു് ഗോപാലകൃഷ്ണ ഗോഖലെസ്ഥാപിച്ചിരുന്ന 'സര്‍വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റി' എന്ന സംഘടനയുടെ അതേ ചുവടു പിടിച്ചായിരുന്നു ഈ സംഘടനയുടേയും രൂപീകരണം. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്‌സ്മാന്‍ സ്കൂളിലെ അദ്ധ്യാപകനായിരുന്ന കെ. കേളപ്പന്‍ അതിന്റെ ആദ്യത്തെ പ്രസിഡന്റും മന്നത്തു പത്മനാഭന്‍ സെക്രട്ടറിയുമായി സ്ഥാനമേറ്റു.
അതികം താമസമില്ലാതെ, നായര്‍ സര്‍വ്വീസ് സൊസൈറ്റി അതിശക്തമായൊരു സംഘടനയായി മാറി. ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നായര്‍ സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നു .

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ എസ് എസ് ന്യൂ ജേഴ്‌സി നായര്‍ മഹാമണ്ഡലം എന്ന പേരില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രധാനമായും കേരളത്തിന്റെ ഓണം,വിഷു,കാര്‍ത്തിക തുടങ്ങിയ ആഘോഷങ്ങള്‍ അമേരിക്കയിലും സംഘടിപ്പിക്കുക കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക തുടങ്ങി നിരവധി കര്‍മ്മ പരിപാടികള്‍ ആണ് നായര്‍ മഹാമണ്ഡലം സംഘടിപ്പിച്ചിട്ടുള്ളത് .അതിന്റെ തുടര്‍ച്ചയാണ് മാര്‍ച്ചു
പത്തിന് പുതിയ ഭരണ സമിതി അധികാരമേല്‍ക്കുന്നതോടെ നടക്കുക എന്ന് ചെയര്മാന് മാധവന്‍ ബി നായര്‍ അറിയിച്ചു.

സുനില്‍ നമ്പ്യാര്‍ പ്രസിഡന്റും , രഞ്ജിത്ത് പിള്ള സെക്രട്ടറിയും , സുജാത നമ്പ്യാര്‍ ട്രഷറര്‍ ആയും വിപുലമായ കമ്മിറ്റിയാണ് അധികാരമേല്‍ക്കുന്നത് .അന്ന് മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കവി ഒഎന്‍വി കുറിപ്പിനോടുള്ള ആദരം അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നിത്യ ഹരിത ഗാനങ്ങള്‍ ന്യൂജേഴ്‌സിയിലെ പ്രമുഖ ഗായകര്‍ ആലപിക്കുന്ന ഗാന സന്ധ്യയും,നൃത്ത സന്ധ്യയും നടക്കും .
നായര്‍ മഹാമണ്ഡലം പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കും
നായര്‍ മഹാമണ്ഡലം പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കും
Join WhatsApp News
Johnson 2017-03-08 05:33:54
So, two associations in New Jersey! 2 NAMAM - North American Malayalees and Associated Members  (to take advantage of FOKANA and get some support from Achayans) and Nair Maha Mandalam . Both associations are private associations and not for the public. There are some people still supporting . Really shameful
Hope Emalayalee publish my comment!
കീലേരി ഗോപാലന്‍ 2017-03-07 20:14:04
ദയവായി മഹാനായ ചട്ടമ്പി സ്വാമികളെ പിടിച്ച് നായര്‍ മഹാമണ്ഡലത്തില്‍ അംഗത്വം കൊടുത്ത് ഒരു ജാതിയുടെ തടങ്കലിലാക്കരുത്. ശ്രീനാരായണ ഗുരുവിന്‍റെ ഗതി സ്വാമികള്‍ക്ക് ഉണ്ടാകാതിരിക്കട്ടെ!
Varghese 2017-03-08 20:53:34
ഒരു ഇന്ത്യക്കാരന്‍, ഒരു മലയാളി എന്നതിലുപരി ഒരു നായരെന്ന ബോധം നമ്മളില്‍ ഊണിലും ഉറക്കത്തിലും വളര്‍ത്തിയെടുക്കാന്‍ നായര്‍ മഹാമണ്ഡലം പോലുള്ള സംഘടനകള്‍ അമേരിക്കയില്‍ വളര്‍ന്നു വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

ഇവിടെയുള്ള മലയാളി അസോസിയേഷനുകളില്‍ നായര്‍ പ്രാധിനിത്യം എത്രയുണ്ട്. നമ്മളെ വേണ്ടാത്തവര്‍ക്ക് വേണ്ടി അതേ നാണയത്തില്‍ ചുട്ട മറുപടി കൊടുക്കുവാന്‍ നമ്മുടെതായ ഒരു സംഘടന, അതു ഏതു വില കൊടുത്തും നമുക്കു മുന്നോട്ടു കൊണ്ടു പോകണം.

ശത്രുപക്ഷം വ്യാജ അക്കൌണ്ടുകളിലൂടെ പലതും തുപ്പും, അതു കൊണ്ടൊന്നും നാം നമ്മുടെ ഉദ്യമത്തില്‍ നിന്നു വ്യതിചലിക്കരുത്, ഇതിലൊന്നും പരിതപിക്കാതെ അതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടു മുന്നോട്ടു പോകുക. 

നമ്മുടെ സഹോദര സംഘടന ആയ നാമം മുന്‍പ് നായര്‍ മഹാമണ്ഡലം ആയിരുന്നപ്പോള്‍ അസൂയാലുക്കള്‍ ഓരോന്നിനും ഓരോ വ്യാഖ്യാനങ്ങള്‍ കൊടുക്കാനും പുലബന്ധമില്ലാത്തവ ബന്ധിപ്പിക്കാനും അവ ഒരു ഉളിപ്പുമില്ലാതെ എഴുന്നള്ളിക്കാനും നടന്നു. 

എക്‌സലന്‍സ് അവാര്‍ഡുകള്‍ ടിക്കറ്റിന്റെ രൂപത്തില്‍ കാശു വാങ്ങി കൊടുക്കുന്നുവെന്നുവരെ പറഞ്ഞു. 

തനിക്കിഷ്ടമില്ലാത്തവരെ വേദികളില്‍ തരം താഴ്ത്തി പറയുകയും അതു മറ്റുള്ളവര്‍ തിരുത്തുമ്പോള്‍ അങ്ങനെ ആണോ എന്നു പറഞ്ഞു ഞെട്ടുകയും ചെയ്തുന്നു എന്നും പറഞ്ഞു.

എന്തിനു ഫൊക്കാനയില്‍ നാമത്തിനു വന്ന എതിര്‍പ്പു കാരണം ആണ് നാമം (നോര്‍ത്ത് അമേരിക്കന്‍ മലയാളീസ് & അസോസിയേറ്റഡ് മെംബേഴ്‌സ് ) എന്നു പേരു മാറ്റിയതെന്നു വരെ പറഞ്ഞു നടന്നു.

ഈ ശത്രുക്കളോട് എനിക്കു ചോദിക്കുവാനുള്ളത് ഇതാണ്

പഴിക്കുന്നതെന്തിന് നീ മറ്റൊരുത്തനെ 
കിഴിഞ്ഞു നോക്കുക നീ നിന്നിലേക്ക് 
അഴുകി നാറുന്ന ചിന്തയിൽ നീ 
മുഴുകി ഇരിക്കുന്നതാണു ഹേതു!


മതേതരത്വം എന്നുള്ളതിനു എന്തു പ്രസക്തിയനുള്ളത്, അമേരിക്കയിലെ രണ്ടാം തലമുറയിലെ നായര്‍ കുട്ടികള്‍ക്ക് കല്യാണ പ്രായമാകുമ്പോള്‍ ഒരു നായരെ തന്നെ കണ്ടുപിടിക്കാന്‍ മറ്റു ജാതിക്കാര്‍ സഹായിക്കുമോ ?

ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ ഒരു ദിവസം നമുക്ക് നാമത്തിനും മറ്റേ ദിവസം നായര്‍ മഹാമണ്ഡലത്തിനും വേണ്ടി ഉഴിഞ്ഞു വെക്കാം. ശിധിലീകരിച്ചു കൊണ്ടിരിക്കുന്ന നായര്‍ പ്രൌഡി നമുക്കു വീണ്ടെടുക്കാം. മന്നത്ത്‌ പത്മനാഭനില്‍ തുടങ്ങി സുകുമാര്‍ നായരിലൂടെ ഇപ്പോള്‍ അതിലും വലിയ മഹത്വമുള്ള മറ്റൊരു നായരാല്‍ അമേരിക്കയില്‍ വെന്നികൊടി പാറിക്കാം. 
Malayalee 2017-03-08 17:42:06
When I stayed in Bombay between 2003 and 2004, the Hindi / Marathi speaking people frequently referred me and my other Malayalee friends (of all social backgrounds) as a ‘Madrasi’. Thus no matter which family one was born into, all Malayalees were commonly labelled as ‘Madrasi’.

In USA, twice or thrice since 2005, folks of Caucasian and even African descent, referred me and other Indian friends of different Indian states as ‘Blacks’ (because of the dark brown skin complexion). Thus no matter which caste or state in India one belongs to, all Indians are commonly labelled as ‘Blacks’ or at the best ‘Hispanic’. Needless to say, I was offended by the labeling / racial slurs in above mentioned circumstances.

The point I'm trying to make is that for a non-Malayalee, all Malayalees are equal. This is true whether it is outside Kerala or outside India. But for Malayalees, all fellow Malayalees are NOT equal.

Hailing from EMS’ (Kerala’s first Chief Minister) lineage, I do not believe in caste system and its manifestations in the society. 

Imagine the scenario, when people of other castes start organizations similar to NAMAM/Nair Mahamandalam, (both are nothing but same). We will create a ‘Bhrandaalayam’ (borrowing Swami Vivekananda’s words) right here in USA.

As you very well know that we have traveled far and wide, and crossed many oceans to reach USA.  The first settlers from England rejected the caste / class based system in USA. In such a land, why do you nurture caste based organization and thus creating divisions among Malayalees? Some of us have started businesses here in USA. And do you want to turn-off potential customers by affiliating yourself with organization involved in segregating people?

I remember my 6 year old daughter asked me (for the first time in her life) about her caste after speaking to the daughter of my colleague. Please note your actions will corrupt the minds of 2nd generation kids growing up in USA. 

We are in a foreign land. I’m sure you hate to be on the receiving end of discrimination / segregation. Then, why do you want to be on the giving end? 

I request you to please raise above the caste based segregation targeted at Malayalees. Please strive for the broad-minded goal of "achieving truly magnificent heights of humanitarian values".
John Philip 2017-03-09 12:17:11
നായർ, നമ്പൂതിരി ഇങ്ങനെ തരാം തിരിക്കാതെ ഇവിടത്തെ ഹിന്ദുക്കൾ ചെയ്യേണ്ടത് സവർണ്ണർ  അതായത് മേൽ ജാതിക്കാർ പിന്നെ അവർണ്ണർ അതായത് കീഴ് ജാതിക്കാർ ഇങ്ങനെ രണ്ട് വിഭാഗമാകുകയാണ്. ഇതിപ്പോൾ നായരുടെ പൂജക്ക് നമ്പൂതിരി വരണം. ഈഴവന്മാരുടെ പൂജ ആര് ചെയ്യുന്നു ആവോ? എന്തായാലും സവർണ്ണർ അവർണ്ണർ അത് മതി. ഹിന്ദു സംഘടനകൾ ഇതേപ്പറ്റി ആലോചിക്കണം. വളരുന്ന തലമുറക്ക് ജാതി വ്യവസ്ഥയെപ്പറ്റി മനസ്സിലാക്കാൻ സെമിനാറുകൾ ഉണ്ടാക്കണം. അങ്ങനെ കുട്ടികൾ നീ മേൽ ജാതി ഞാൻ കീഴ് ജാതി ഇങ്ങനെ
മനസ്സിലാക്കി വളരണം.  കൃസ്ത്യാനികളും അങ്ങനെ ഒരു രണ്ടു വിഭാഗമായി തിരിയുന്നത് നല്ലത്. അല്ലെങ്കിൽ അവർ എല്ലാവരും നംപൂതിരിയാണെന്നു പറയേണ്ടി വരും.
Pothulla 2017-03-09 14:14:58
അച്ചായന്മാരെ എന്തിനാ  നായർ സംഘടനകളുടെ പുറത്തേക്കു കയറുന്നത് ? സ്വന്തം കണ്ണിലെ കോലു എടുത്തിട്ട് മറ്റുള്ളവന്റെ കണ്ണിലെ കരട് നോക്കാനല്ലേ യേശു ദേവൻ പറഞ്ഞിരിക്കുന്നത്. കാക്കത്തൊള്ളായിരം ക്രിസ്ത്യൻ സഭകളും അതിലേറെ ക്രിസ്ത്യൻ സംഘടനകളും ഉണ്ട് നമ്മുടെ ഇടയിൽ. എല്ലാം ഒന്നിനൊന്നു പാരയും.   
പുരോഹിതരുടെ സ്ത്രീ പീഡനങ്ങളും ഗുണ്ടായിസവും ഒരു വശത്തു. മറ്റൊരു വശത്താണെങ്കിൽ വെള്ളപാണ്ടു  ഒഴികെ ബാക്കി എല്ലാ അസുഖം മാറ്റുന്ന തട്ടിപ്പുകാരെക്കൊണ്ടും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആണ്.  അതുകൊണ്ടു  വെറുതെ കേറി നായന്മാർക്കിട്ടു  ചൊറിയാൻ നിൽക്കണ്ട എന്നാണ് എന്റെ ഒരു ഇത്
Dr.Sasi 2017-03-09 19:00:23
മനുഷ്യനെ മനുഷ്യനായി കണ്ടാൽ ഈ തരം തിരിവിന് എന്ത് പ്രസ്കക്തി ? മനുഷ്യൻറെ ജാതി തിരിച്ചറിയാൻ ഏറ്റവും ശാസ്ത്രീയമായ രീതിയാണ്  ഡി .ൻ.എ (DNA ) ടെസ്റ്റിംഗ് .ഇന്ത്യയിൽ ജനിച്ച  ഹിന്ദുവിന്റെയും , ക്രിസ്താനിയുടെയും , മുസ്ലിമിന്റെയും , പറയെന്റേയും, പുലയെന്റെയും,നമ്പുതിരിയുടെയും ,നായരുടെയും ,ഈഴവന്റെയും  മാത്രമല്ല എല്ലാ മനുഷ്യരുടെയും DNA ഒന്ന് തന്നെ !ഇതു തെളിയിക്കുന്നത് നമ്മെളെല്ലാം ഒരു ജാതി !! നമ്മുടെ  മനസ്സിന്റെ വികലമായ വീക്ഷണം മാറേണ്ടതുണ്ട്!
(Dr.Sasi)
ജോണി 2017-03-10 07:53:05
ശ്രീ ജോസഫ് എഴുതിയത് വളരെ ശരി ആണ്. അതുപോലെ ഡോക്ടർ ശശിയോടും യോജിക്കുന്നു. പോത്തുള്ള (പേര് കൊള്ളാം) പറഞ്ഞതിലും കാര്യം ഉണ്ട്. അമേരിക്കയിൽ ഉള്ള ചുരുക്കം മലയാളി ക്രിസ്ത്യാനികൾക്കൊരു തോന്നലുണ്ട് അവർ ഒഴികെ മറ്റു സമുദായക്കാരെല്ലാം രണ്ടാം കിട കുടിയേറ്റക്കാർ ആണെന്നു. അമേരിക്ക  ഒരു ക്രിസ്ത്യൻ രാജ്യമാണെന്ന് തെറ്റിദ്ധരിച്ചവരും അക്കൂട്ടത്തിലുണ്ട്. അതില്പെട്ടവരാണ് ഇവിടെ നായർ സംഘടനയെ കളിയാക്കിക്കൊണ്ടു കമെന്റ് എഴുതുന്നത്. രണ്ടു കാലിലും മന്തുള്ളവർ.
Joseph 2017-03-10 01:30:10
നായർ സംഘടനകളോട് ഇമലയാളിയിലെ ചില വായനക്കാർക്ക് എതിർപ്പിനു കാരണമെന്തെന്നും  മനസിലാകുന്നില്ല. ഇവിടെ എല്ലാ മതങ്ങൾക്കും അവരുടേതായ സംഘടനകളുണ്ട്. കത്തോലിക്കരാണെങ്കിലും നാലു തരം. സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര, ക്നാനായ. പിന്നെയും ക്നാനായ് രണ്ടു വിധം. ശുദ്ധ രക്തവാദികൾ, അർദ്ധ രക്ത ശുദ്ധ വാദികൾ എന്നിങ്ങനെ സംഘടനകൾ പോവുന്നു. കൂടാതെ അർദ്ധശുദ്ധ രക്തവാദികൾക്കും മറ്റൊരു സംഘടനയുമുണ്ട്.  

നായന്മാരിലും നൂറു കണക്കിന് താണവരും കൂടിയവരും വിഭാഗങ്ങൾ കാണാം. അവരിൽ വിളക്കിത്തല നായർ, പണിക്കർ, മേനോൻ, പിള്ള, ചെട്ടിയാർ, കൈമൾ, കർത്താവ്, കാരണവർ എന്നിങ്ങനെ പോവുന്നു. ഇവരിൽ ഏറ്റവും കൂടിയവർ മേനോന്മാരാണ്. അവർ ബ്രാഹ്മണ സമുദായത്തിൽനിന്നും നായർ സമുദായത്തിൽനിന്നും കല്യാണം കഴിച്ചു സങ്കരമായവരെന്നാണ് വെപ്പ്. യാക്കോബാ, ഓർത്തഡോൿസ് തമ്മിൽ മറ്റൊരു തരത്തിൽ അടികൾ. രണ്ടുകൂട്ടരും ഒരേ വിശ്വാസക്കാരെന്നുള്ളതാണ് ഒരു സത്യം. വാസ്തവത്തിൽ നാമെല്ലാം പുറത്തുനിന്നു വന്നവരും ഇവിടുത്തെ ആദി ദ്രാവിഡരുമായുള്ള സങ്കര വർഗവുമാണ്. ജാതിയിൽ ഉയർന്നവനെന്ന തോന്നൽ വിഡ്ഢികളുടെ ഒരു വിഭ്രാന്തി മാത്രം. 

നായന്മാർ സംപൂജ്യനായി കരുതുന്ന ചട്ടമ്പി സ്വാമികൾ കൂടുതലും ദളിതരുടെ ഉന്നമനത്തിനായി പ്രയത്നിച്ചിരുന്നു. അദ്ദേഹവും ശ്രീ നാരായണ ഗുരുവും തമ്മിൽ വലിയ സുഹൃത്തുക്കളായിരുന്നു. ഈ രണ്ടു മഹാന്മാരുടെയും ആശയങ്ങൾ ഒന്നുതന്നെയായിരുന്നു.  

എന്റെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം ഞാൻ പൂർത്തിയാക്കിയത് നായന്മാരുടെ സ്‌കൂളിലായിരുന്നു.  ഒരിക്കലും നായന്മാർ എന്നോട് വർഗീയത പുലർത്തിയിട്ടില്ല. അന്നുള്ള അദ്ധ്യാപകരിൽ ഭൂരിഭാഗവും  നായന്മാർ അദ്ധ്യാപകരായിരുന്നു. എന്റെ മനസ്സിൽ അവരെയെല്ലാം ഞാനിന്നും പൂവിട്ടു പൂജിക്കുന്നു.  അത്രയ്ക്ക് അക്കാലത്ത് ക്രിസ്ത്യാനികളെ നായന്മാർക്ക് ഇഷ്ടമായിരുന്നു.  

എന്റെ ചെറുപ്പകാലത്ത് ഒരു പണക്കാരൻ വാസുപിള്ള ഒളിച്ചു വന്നു ഞങ്ങളുടെ വീട്ടിൽ പന്നിയിറച്ചി കഴിച്ചിട്ട് പോവുമായിരുന്നു. അന്ന് ഞായറാഴ്ച ഇറച്ചിക്കടയിൽ പോവണമെങ്കിൽ അവരുടെ വീട്ടു മുറ്റത്തുകൂടി പോവണമായിരുന്നു. ഒരിക്കൽ അദ്ദേഹത്തിൻറെ ഭാര്യ 'അവരുടെ മുറ്റത്തുകൂടെ ഇറച്ചി കൊണ്ടുപോവാൻ പാടില്ലാന്ന്' എന്നോട് വിലക്കു കൽപ്പിച്ചു. ശാരദാ ചേച്ചി 'ഈ ഇറച്ചി വാസുപിള്ളച്ചേട്ടനും തിന്നാനെന്ന്‌ വിവരമില്ലാത്ത കാലത്ത് ഞാൻ അവരോട് പറഞ്ഞുപോയി. അതിന്റെ പേരിൽ അവർ തമ്മിലുണ്ടാക്കിയ ഉഗ്രൻ പടയും ചീത്തവിളികളും എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. 

കേരളത്തെ സംബന്ധിച്ച് ജാതി വ്യവസ്ഥ മായിച്ചു കളയാൻ സാധിക്കില്ല. ജന്മിത്വം അവസാനിച്ച ശേഷം ഭൂമിയും നഷ്ടപ്പെട്ട നായന്മാർ വളരെ പരിതാപകരമായിട്ടായിരുന്നു ഒരു കാലത്ത് ജീവിച്ചുപോന്നിരുന്നത്. നായർ സമുദായം വിദ്യാഭ്യാസത്തിലും തൊഴിലുകളിലും ഉയർന്നു വന്നത് അവരുടെ സമുദായ ബലം ഒന്നുകൊണ്ടു തന്നെയാണ്. നായർ സർവീസ് സൊസൈറ്റിയുടെ ശ്രമഫലമായി ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അവർക്കുള്ളത്. അത് കേരളത്തിന്റെ വളർച്ചയെയും സഹായിച്ചു.  

കേരളത്തിലെ പുരാതന പള്ളികളുടെ ചരിത്രമെടുക്കുകയാണെങ്കിലും ഹിന്ദു രാജാക്കന്മാർ ഓരോ പള്ളിക്കും നൽകിയ സംഭാവന അമൂല്യമെന്നും കാണാം. അമ്പലത്തിൽ വിളക്ക് കത്തിക്കാനും ക്രിസ്ത്യാനികളെ വിളിക്കുമായിരുന്നു. ഓരോ ഓണം വരുമ്പോഴും ഹിന്ദുക്കൾ വാഴക്കുലകളും അരിയുണ്ടകളുമായി വീട്ടിൽ വരുന്നതും ഓർക്കുന്നു. ആ സൗഹാർദ്ദം എവിടെ പോയിയെന്നും അറിഞ്ഞുകൂടാ. 

അമേരിക്കയിൽ നായർ സർവീസ് സൊസൈറ്റി സംഘടനകൾ രൂപീകരിക്കുന്നുണ്ടെങ്കിൽ അത് അവരുടെ അവകാശമാണ്. മറ്റുള്ള മതങ്ങളും അവരോടൊത്ത് മതസൗഹാർദം വളർത്തുകയായിരിക്കും നല്ലത്. കേരളത്തിൽ ക്രിസ്തുമതത്തിന്റെ വളർച്ചക്ക് കാരണവും ഹൈന്ദവ സഹിഷ്ണതയായിരുന്നുവെന്നും   നാം ഓർക്കണം. അതുപോലെ അമേരിക്കയിൽ വളരുന്ന പുതിയ തലമുറയെ നാമെല്ലാം 'അമേരിക്കൻ' എന്ന് പഠിപ്പിക്കുന്നതും ഉചിതമായിരിക്കും. അവരെ കേരളമെന്ന ഭ്രാന്താലയത്തിൽ നിന്ന് മോചിപ്പിക്കേണ്ടതുമുണ്ട്. കൊച്ചിയിലെ സദാചാര ഭ്രാന്തു മൂത്ത വർഗീയ വാദികളിൽ നിന്നും മുക്തമാക്കണം. 
James Mathew, Chicago 2017-03-10 17:12:00
പോത്തുള്ള  അക്ഷരതെറ്റാണോ? കാരണം അക്ഷരമാല ക്രമം താഴെ കാണുന്ന വിധമല്ലേ?അപ്പോൾ മ വരുന്നത് അവസാനമല്ലേ? ആദ്യം വന്ന പ ഉപയോഗിച്ചിരിക്കയാണെന്നു തോന്നുന്നു. വിദ്യാധരൻ സാർ  വ്യാകരണം പറഞ്ഞുതരുമെന്നു കരുതാം. 

പ ഫ  ബ ഭ മ
pappu 2017-03-10 16:39:30
I agree with Mr. Jospeh./ Not only Nair but any hindu organization do anything in America, so people sis having a big itch in their bud.
വിദ്യാധരൻ 2017-03-11 20:26:51
പോത്ത് + ഉള്ള =പോത്തുള്ള എന്നാണ് 
അതായത് പോത്തുള്ള ആളെന്ന് അർത്ഥം (കാലൻ )
പിന്നെ ജെയ്മിസ് മാത്യുന് നിർബന്ധം ആണെങ്കിൽ സന്ധി തിരിച്ചു തരാം 

വർണ്ണങ്ങളുടെ ചേർച്ചയനുസരിച്ച് സന്ധി നാലുതരമുണ്ട് 

1   സ്വരസന്ധി-സ്വരങ്ങളുടെ ചേർച്ചയിൽ ഉണ്ടാകുന്നത് സ്വരസന്ധി 
      ഉദാ:-  തിരു +ഓണം = തിരുവോണം

2 . സ്വരവ്യഞ്ജസന്ധി :  സ്വരം വ്യഞ്ജനത്തോട് ചേർന്നുണ്ടാകുന്നത് സ്വരവ്യഞ്ജസന്ധി
     ഉദാ:-  ഈട്ടി +പെട്ടി =ഈട്ടിപ്പെട്ടി 

3 . വ്യഞ്ജനസ്വരസന്ധി :  വ്യഞ്ജനവും സ്വരവും ചേർന്നുണ്ടാകുന്നത്   വ്യഞ്ജനസ്വരസന്ധി

4 .  വ്യഞ്ജനസന്ധി :  വ്യഞ്ജനങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്നത് വ്യഞ്ജനസന്ധി
      നല് +നിലം = നന്നിലം 

പക്ഷെ ഇവിടെ പോത്തുള്ള എന്നുള്ള വാക്ക് പ്രതിസന്ധിയിൽ നിന്നുണ്ടായതാണ് .  അന്തപ്പൻ അന്ദ്രൂസ് തുടങ്ങിയ നിരീശ്വര വാദികളുമായുള്ള നിരന്തര പോരാട്ടം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് 'മാത്തുള്ള'
എന്ന വാക്കിനു  കോശഭംഗമുണ്ടാകുകയും അത് 'പോത്തുള്ള ' യായി മാറിയതായിരിക്കാം . എന്തായാലും അന്തപ്പനും ആന്ദ്രയോസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും . അവർക്ക് എന്തോ ആഭിചാര പ്രയോഗങ്ങൾ ഉണ്ടോ എന്ന് സംശയമില്ലാതില്ല .  ആടിനെ ചിലപ്പോൾ അവർ പിടിച്ചു പട്ടിയാക്കിയെന്നിരിക്കും . എന്തായാലും അവസാനത്തെ സന്ധിയാണ്‌ 'പ്രതിസന്ധി ' അത് എല്ലാവരും ഒഴിവാക്കുക.  ടോം എബ്രാഹാം സ്ഥലം വിട്ടതുപോലെ സ്ഥലം വിടുക .  അതിന് 'ലോപസന്ധി' എന്നു പറയും .  

ഇന്ന് ജെയ്മിസ് മാത്യുവിന് ഇത്രേം മതി  

Ninan Mathullah 2017-03-12 04:44:16
There are different types of spirit in man. When the mocking spirit lift its ugly head, other reasonable spirits watch from the side their ugly games as they can't lower their standards. This is the rule in 'Malayalee Relationship Vyakaranam'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക