Image

ക്‌നാനായ കണ്‍വന്‍ഷന്‍: ഏര്‍ലി ബേഡ്‌ രജിസ്‌ട്രേഷന്‍ മാര്‍ച്ചു 4 ഞായറാഴ്‌ച വരെ

സൈമണ്‍ മുട്ടത്തില്‍ Published on 24 February, 2012
ക്‌നാനായ കണ്‍വന്‍ഷന്‍: ഏര്‍ലി ബേഡ്‌ രജിസ്‌ട്രേഷന്‍ മാര്‍ച്ചു  4  ഞായറാഴ്‌ച വരെ
താമ്പാ:- ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (കെ.സി.സി.എന്‍.എ) ആഭിമുഖ്യത്തില്‍ ജൂലൈ 26, 27, 28, 29 തീയതികളില്‍ ഫ്‌ളോറിഡായിലെ ഒര്‍ലാന്‍ഡോയില്‍ വച്ചു നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു.

എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും നടത്തുന്ന ക്‌നാനായ കണ്‍വന്‍ഷനില്‍ സമുദായാംഗങ്ങളുടെ പങ്കാളിത്തവും സഹകരണവും വര്‍ദ്ധിച്ചുവരുന്നു എന്നതിന്റെ ഉദാഹരണമാണ്‌ രജിസ്‌ട്രേഷന്‍ ആരംഭിച്ച്‌ ഒരു മാസത്തിനുള്ളില്‍തന്നെ ഏകദേശം 500 കുടുംബങ്ങള്‍ കണ്‍വന്‍ഷന്‌ രജിസ്റ്റര്‍ ചെയ്‌തതെന്ന്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജയിംസ്‌ ഇല്ലിക്കനും കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ ഡോ. ഷീന്‍സ്‌ ആകശാലയും പറഞ്ഞു.
ക്‌നാനായ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ മുഴുവനും ഓണ്‍ലൈനായി ചെയ്യുന്നതുവഴി സമയലാഭവും രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുവാനും കഴിയുന്നത്‌ ഈ കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്‌.

ഒര്‍ലാന്‍ഡോ കണ്‍വന്‍ഷന്‌ ഏര്‍പ്പെടുത്തിയിരുന്ന ഏര്‍ലി ബേഡ്‌ രജിസ്‌ട്രേഷന്‍ ആനുകൂല്യം വിവിധ യൂണിറ്റുകളുടെ അഭ്യര്‍ത്ഥനയെ മാനിച്ച്‌ മാര്‍ച്ചുമാസം 4-ാം തീയതി ഞായറാഴ്‌ച വരെ നീട്ടിയതായി കെ.സി.സി.എന്‍.എ സെക്രട്ടറി മാത്യു വാഴപ്പള്ളിയും കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ ജോബി കൊച്ചുപറമ്പിലും കോ-ചെയര്‍മാന്‍മാരായ രഞ്‌ജന്‍ വട്ടാടിക്കുന്നേലും, ജോണ്‍ പാറേട്ട്‌, ഡോ. സിബിള്‍ തച്ചേട്ട്‌ എന്നിവര്‍ അറിയിച്ചു. മാര്‍ച്ച്‌ 4 ന്‌ മുമ്പായി www.convention.kccna.com എന്ന വെബ്‌ സൈറ്റില്‍ പ്രവേശിച്ച്‌ ഒര്‍ലാന്‍ഡോ കണ്‍വന്‍ഷനിന്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ നോര്‍ത്ത്‌ അമേരിക്കയിലെ മുഴുവന്‍ ക്‌നാനായ സമുദായാംഗങ്ങളോടും കെ.സി.സി.എന്‍.എ ഭാരവാഹികളും കണ്‍വന്‍ഷന്‍ കമ്മറ്റിയും അഭ്യര്‍ത്ഥിച്ചു.
ക്‌നാനായ കണ്‍വന്‍ഷന്‍: ഏര്‍ലി ബേഡ്‌ രജിസ്‌ട്രേഷന്‍ മാര്‍ച്ചു  4  ഞായറാഴ്‌ച വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക