Image

മലയാളത്തിലെ സംവിധായകന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് ലക്ഷ്മി രാമകൃഷ്ണന്‍

Published on 10 March, 2017
മലയാളത്തിലെ സംവിധായകന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് ലക്ഷ്മി രാമകൃഷ്ണന്‍

മലയാളത്തിലും തമിഴിലും പ്രശസ്തനായ സംവിധായകന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍. സംവിധായകന്റെ ആവശ്യങ്ങള്‍ നിരാകരിച്ചതിനാല്‍ സിനിമയുടെ സെറ്റില്‍ തന്നെ പരസ്യമായി അപമാനിച്ചെന്നും പുലഭ്യം പറഞ്ഞെന്നും ലക്ഷ്മി പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ലക്ഷ്മിയുടെ തുറന്നുപറച്ചില്‍.

സംവിധായകന്റെ ‘ആവശ്യം’ നിരാകരിച്ചതിനെത്തുടര്‍ന്ന് സെറ്റില്‍വെച്ച് എന്നെ പരസ്യമായി ചീത്തവിളിച്ചു. അഭിനയിച്ച ചില രംഗങ്ങള്‍ 25 തവണയൊക്കെ വീണ്ടും ചിത്രീകരിച്ചു. മന:പ്പൂര്‍വ്വമായിരുന്നു അത്. മോശം പെരുമാറ്റത്തിന് മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൂടുതല്‍ മോശമായിട്ടായിരുന്നു പെരുമാറ്റം. ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക