Image

മൂന്നിടത്ത്‌ ബിജെപി, കോണ്‍ഗ്രസ്‌ രണ്ടിടത്ത്‌

Published on 11 March, 2017
മൂന്നിടത്ത്‌ ബിജെപി,  കോണ്‍ഗ്രസ്‌ രണ്ടിടത്ത്‌


ന്യൂഡല്‍ഹി : അഞ്ച്‌ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ മൂന്ന്‌ സംസ്ഥാനങ്ങളില്‍ ബിജെപിയും രണ്ടിടത്ത്‌ കോണ്‍ഗ്രസും ഭരണത്തിലേക്ക്‌.

 യുപി,ഉത്തരാഖണ്ഡ്‌, മണിപ്പുര്‍ എന്നിവിടങ്ങളിലാണ്‌ ബിജെപി ഭരണത്തിലേക്കെത്തുക. പഞ്ചാബ്‌, ഗോവ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്‌ മുന്നിലാണ്‌. ഇതില്‍ മണിപ്പൂരിലും ഗോവയിലും ഫലസൂചനകള്‍ മാറിമറിയുന്നുണ്ട്‌.

യുപിയില്‍ 308 സീറ്റിന്റെ മികച്ച ഭൂരിപക്ഷത്തിലാണ്‌ ബിജെപി ഭരണത്തിലേറുന്നത്‌. നിലവിലെ ഭരണകക്ഷിയായ എസ്‌ പി 55 സീറ്റിലും ബിഎസ്‌ പി 22 സീറ്റിലും കോണ്‍ഗ്രസ്‌ 10 സീറ്റിലും മറ്റുള്ളവര്‍ 7 സീറ്റിലും മുന്നിലാണ്‌. 

 യുപിയില്‍ അമേത്തിയിലും റായ്‌ബറേലിയിലും കോണ്‍ഗ്രസ്‌ പിന്നിലാണ്‌.എസ്‌ പിയും കോണ്‍ഗ്രസും സഖ്യത്തിലാണിവിടെ.

 കഴിഞ്ഞ തവണ 224 സീറ്റുണ്ടായിരുന്ന എസ്‌ പിയാണ്‌ 54 സീറ്റിലേക്ക്‌ ചുരുങ്ങിയത്‌. 14 വര്‍ഷത്തിനു ശേഷമാണ്‌ ബിജെപി ഇവിടെ അധികാരത്തില്‍ വരുന്നത്‌.

പഞ്ചാബില്‍ കോണ്‍ഗ്രസ്‌ 67 സീറ്റ്‌ നേടി ഭരണം ഉറപ്പിച്ചു. നിലവിലെ ഭരണകക്ഷിയായ ശിരോമണി അകാലിദളിന്‌ 28 സീറ്റിലേ ലീഡുള്ളൂ. ഈതെരഞ്ഞെടുപ്പില്‍ അകാലിദള്‍ ബിജെപി സഖ്യമാണ്‌ മല്‍സരിച്ചത്‌. ഇവിടെ എഎപിക്ക്‌ 22 സീറ്റില്‍ ലീഡുണ്ട്‌.

ഉത്തരാഖണ്ഡില്‍ 51 സീറ്റില്‍ മുന്നിലെത്തി ബിജെപി ഭരണമുറപ്പിച്ചു. 15 സീറ്റില്‍ കോണ്‍ഗ്രസും നാല്‌സീറ്റില്‍ മറ്റുള്ളവരും മുന്നിട്ടു നില്‍ക്കുന്നു.

ഗോവയില്‍ കോണ്‍ഗ്രസിനാണ്‌ നേരിയ മുന്നേറ്റം. കോണ്‍ഗ്രസ്‌ 11. ബിജെപി 7 എംജിപി രണ്ട്‌, മറ്റുള്ളവര്‍ അഞ്ച്‌ എന്നിങ്ങനെയാണ്‌ ലീഡ്‌ നില. ഇവിടെ മുഖ്യമന്ത്രി ലക്ഷ്‌മികാന്ത്‌ പര്‍സേക്കര്‍ പരാജയപ്പെട്ടു .

മണിപ്പൂരില്‍ 16 സീറ്റില്‍ ബിജെപി മുന്നിലാണ്‌. കോണ്‍ഗ്രസ്‌ 12 സീറ്റിലും എന്‍പിഎഫ്‌ 2 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലും മുന്നിലാണ്‌. അതേസമയം മണിപ്പുരിന്റെ സമര നായിക ഇറോം ഷര്‍മ്മിള പരാജയപ്പെട്ടു.

മൊത്തം 690 മണ്ഡലത്തിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക