Image

ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷി

Published on 11 March, 2017
ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷി


നിയമസഭ തെരഞ്ഞെടുപ്പ്‌ നടന്ന ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകകക്ഷിയായി കോണ്‍ഗ്രസ്‌. ഗോവയിലെ ആകെ സീറ്റായ നാല്‍പതില്‍ 18 സീറ്റ്‌ നേടിയാണ്‌ കോണ്‍ഗ്രസ്‌ വലിയ ഒറ്റകക്ഷിയായത്‌. ബിജെപി 14 സീറ്റാണ്‌ നേടിയത്‌.

മണിപ്പൂരിലെ ആകെ സീറ്റായ അറുപതില്‍ ഇത്‌ വരെ വിജയം അറിയാന്‍ കഴിഞ്ഞത്‌ 58 സീറ്റുകളിലേതാണ്‌. ഇതില്‍ 26 സീറ്റ്‌ നേടിയാണ്‌ കോണ്‍ഗ്രസ്‌ വലിയ ഒറ്റകക്ഷിയായത്‌. ബിജെപി 21 സീറ്റാണ്‌ നേടിയത്‌. നാഗാ പീപ്പിള്‍സ്‌ ഫ്രണ്ട്‌, എന്‍പിപി തുടങ്ങിയ പാര്‍ട്ടികള്‍ 4 സീറ്റ്‌ വീതം നേടി.

മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര കക്ഷികളുടെ സഹായത്തോടെ സര്‍ക്കാരുണ്ടാക്കുമെന്ന്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ ടിഎന്‍ ഹായോകിപ്‌ പറഞ്ഞു. മതേതര പാര്‍ട്ടികളുമായും പ്രാദേശിക പാര്‍ട്ടികളുമായും സംസാരിച്ചു കഴിഞ്ഞെന്നും ഹായോകിപ്‌ പറഞ്ഞു.

ഗോവയെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ആര്‌ ഭരിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ ചെറു കക്ഷികളായിരിക്കും.

21 സീറ്റെന്ന സംഖ്യയുലേക്കെത്താന്‍ എംജിപിയും ഗോവന്‍ ഫോര്‍വേഡ്‌ പാര്‍ട്ടിയും സഹായിക്കേണ്ടി വരും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക