Image

ഒരു വടക്കന്‍ സെല്‍ഫി റീമേക്കില്‍ അല്ലാരി നരേഷ് നായകനാകുന്നു !

Published on 11 March, 2017
ഒരു വടക്കന്‍ സെല്‍ഫി റീമേക്കില്‍ അല്ലാരി നരേഷ് നായകനാകുന്നു !
ടോളിവുഡ് കോമഡി കിംഗ് അല്ലാരി നരേഷിന്റെ പുതിയ ചിത്രമൊരുങ്ങുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രം ഒരു വടക്കന്‍ സെല്‍ഫിയുടെ റീമേക്കാണിത്. ചിത്രത്തിന് പക്കിന്തി അബ്ബായി എന്നു പേരിട്ടു. മാര്‍ച്ച് 16മുതല്‍ ചിത്രീകരണമാരംഭിക്കും. പ്രജിത്ത് കാരണാവര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ജാന്‍വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബൊപ്പണ്ണ ചന്ദ്രശേഖര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നിഖില വിമലാണ് നായികയായെത്തുന്നത്. അതു പോലെ ശ്രീനിവാസ് അവസാരലയ്ക്കും വളരെ പ്രധാനപ്പെട്ട ഒരു വേഷം ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക