കൊച്ചി: പൃഥ്വിരാജ് സുകുമാരന്‍ ചിത്രം എസ്രയിലെ
`ലൈലാകമേ` ആണ് ഈ അടുത്ത് ഇറങ്ങിയ മലയാള ഗാനങ്ങളില്‍ ഏറ്റവും കൂടുതല്‍
ഇഷ്ടപെട്ടവയില്‍ ഒന്ന്. ഡിസംബറില്‍ റിലീസ് ചെയ്ത സോങ് വീഡിയോ ഇപ്പോള്‍ 40 ലക്ഷം
വ്യൂസിനോട് അടുത്ത് കൊണ്ടിരിക്കുന്നു.
ഈ അവസരത്തില്‍ സംഗീത സംവിധായകന് രാഹുല്‍
രാജ് `ലൈലാകമേ` തന്റെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായി മാറ്റിയതിന്
പ്രേക്ഷകരോടുള്ള നന്ദി അറിയിക്കുവാനായി ഗാനത്തിന്റെ കവര്‍
ആലപിച്ചിരിക്കുകയാണ്.
`ലൈലാകമേ` ഒഫീഷ്യല്‍ കവര്‍ മ്യൂസിക്247ന്റെ
യൂട്യൂബ് ചാനലില്‍ കാണാന്‍:
https://www.youtube.com/watch?v=v2xQvyMflR8
ജയ് കെ കഥയെഴുതി സംവിധാനം
ചെയ്യുന്ന 'എസ്ര'യില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രിയ ആനന്ദ്, ടോവിനോ തോമസ്,
സുജിത് ശങ്കര്‍, സുദേവ് നായര്‍, വിജയരാഘവന് എന്നിവര്‍ അഭിനയിക്കുന്നുണ്ട്.
ഫെബ്രുവരി 10ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരില്‍ നിന്ന് വളരെ മികച്ച
അഭിപ്രായങ്ങളാണ് നേടുന്നത്.
E4 Entertainment (ഇ ഫോര്‍
എന്റര്‍ടെയിന്‍മെന്റ്)ന്റെയും AVA Productions(എവിഎ പ്രൊഡക്ഷന്‍സ്)ന്റെയും
ബാനറില്‍ മുകേഷ് മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് 'എസ്ര'
നിര്‍മ്മിച്ചിരിക്കുന്നത്. ങൗ്വശസ247 (മ്യൂസിക്247)നാണ് ഒഫീഷ്യല്‍ മ്യൂസിക്
ലേബല്‍.
മ്യൂസിക്247നെ കുറിച്ച്:
കഴിഞ്ഞ നാല് വര്‍ഷമായി മലയാള
സിനിമ ഇന്ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആണ് മ്യൂസിക്247. അടുത്ത
കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൗണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം
മ്യൂസിക്247നാണ്.
ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ,
ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ്,
ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര് യു, കിസ്മത്ത്,വിക്രമാദിത്യന്,
മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ് ഇവയില്‍ ചിലത്.