ന്യൂഡല്‍ഹി: തദ്ദേശ സ്ഥാപനങ്ങളിലേക്ക്
നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍
ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്
കെജ്രിവാള് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
ഉത്തര്‍പ്രദേശില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയാണ് ബി.ജെ.പി
വിജയിച്ചതെന്ന് ബി.എസ്.പി നേതാവ് മായാവതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു
പിന്നാലെയാണ് വോട്ടീങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ കെജ്രിവാളും
രംഗത്തെത്തിയിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന
തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന ആവശ്യം
ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ചിരുന്നു.
ഡല്‍ഹിയിലെ നാല് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് അടുത്തമാസമാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല