Image

രാഗാമൃതം 2017: മെല്‍ബണില്‍ മേയ് 13ന്

Published on 15 March, 2017
രാഗാമൃതം 2017: മെല്‍ബണില്‍ മേയ് 13ന്

മെല്‍ബണ്‍: സെന്റ് മേരീസ് യാക്കോബായ പള്ളി ഓസ്‌ട്രേലിയയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഹാര്‍പ്പസ് ആന്‍ഡ് ബീറ്റ്‌സുമായി ചേര്‍ന്ന് 'രാഗാമൃതം 2017’ എന്ന പേരില്‍ ക്രിസ്തീയ സംഗീത സന്ധ്യ നടത്തുന്നു. 

മേയ് 13ന് (ശനി) വൈകുന്നേരം ആറിന് നടക്കുന്ന സംഗീത സന്ധ്യ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവല്‍ ഹെന്‍ട്രിയുടെ ഓസ്‌ട്രേലിയയിലെ പ്രഥമ പരിപാടിയാണിത്.

വിവരങ്ങള്‍ക്ക്: ഫാ. ജേക്കബ് ജോസഫ് 0426 774 494, പോള്‍ സി. മാത്യു 0424 942 690, വിനോദ് പനവിള 0478 677 671.

വിലാസം:  1330 Fertnree Gully Road Scoresby VIC 3179.

റിപ്പോര്‍ട്ട്: എല്‍ദോ വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക