Image

വിശ്വാസ വോട്ടെടുപ്പില്‍ പരീക്കര്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്ന്‌ ദിഗ്‌വിജയ്‌ സിങ്‌

Published on 15 March, 2017
വിശ്വാസ വോട്ടെടുപ്പില്‍ പരീക്കര്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്ന്‌ ദിഗ്‌വിജയ്‌ സിങ്‌


പനാജി: ഗോവ നിയമസഭയില്‍ ശക്തി തെളിയിക്കാന്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ എംഎല്‍എമാരെ ചാക്കിലാക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമം തകൃതിയായി നടക്കുന്നു. വിശ്വാസ വോട്ടെടുപ്പില്‍ പരീക്കര്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്നാണ്‌ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിങ്ങിന്റെ പ്രതികരണം.

എന്റെ ചിരി നിങ്ങള്‍ കാണുന്നില്ലേ, അത്‌ ആത്മവിശ്വാസത്തിന്റേതാണ്‌. വിശ്വാസ വോട്ടെടുപ്പിനെ ഞങ്ങള്‍ തോല്‍പ്പിക്കും.

ബിജെപിയെ പിന്തുണയ്‌ക്കുന്ന ഒരു സ്വതന്ത്രനും ഒരു ചെറു പാര്‍ട്ടി എംഎല്‍എയും തങ്ങളുമായി ചര്‍ച്ചയിലാണെന്ന്‌ കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ പറയുന്നു. അവരുടെ പിന്തുണ ലഭിച്ചാല്‍ സഭയിലെ കോണ്‍ഗ്രസിന്‌ 19 എംഎല്‍എമാരുടെ പിന്തുണ ലഭിക്കും. 

കേവല ഭൂരിപക്ഷത്തിന്‌ വേണ്ടത്‌ 21 പേരുടെ പിന്തുണയും. വിശ്വാസ വോട്ടെടുപ്പിനെ തോല്‍പ്പിക്കാന്‍ ബിജെപി സര്‍ക്കാരില്‍ നിന്നും രണ്ട്‌ എംഎല്‍എമാരെ കൂടി അടര്‍ത്തി മാറ്റി സ്വന്തം പാളയത്തില്‍ എത്തിക്കാനാണ്‌ കോണ്‍ഗ്രസ്സിന്റെ ശ്രമം.

സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ്‌ പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിന്‌ ഒരുങ്ങുന്നത്‌. 17 അംഗങ്ങളുമായി വലിയ ഒറ്റകക്ഷി ആയിരിക്കെ തങ്ങളെ മറികടന്ന്‌ ഗവര്‍ണര്‍ 13 എംഎല്‍എമാര്‍ മാത്രമുള്ള ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ്‌ നല്‍കിയ ഹര്‍ജിയിലാണ്‌ സുപ്രീംകോടതി ഉത്തരവ്‌.

40 അംഗ നിയമസഭയില്‍ ബിജെപിക്കുള്ളത്‌ 21 പേരുടെ പിന്തുണ. കൂടെ നിന്ന ചെറുപാര്‍ട്ടി എംഎല്‍എമാര്‍ക്കും രണ്ട്‌ സ്വതന്ത്രന്‍മാര്‍ക്ക്‌ പരീക്കര്‍ സര്‍ക്കാര്‍ മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്‌.പരീക്കര്‍ അടക്കം അധികാരമേറ്റ പത്ത്‌ പേരില്‍ മൂന്നുപേര്‍ മാത്രമാണ്‌ ബിജെപിയില്‍ നിന്നുള്ളത്‌. ഭൂരിപക്ഷം തെളിയിച്ചതിന്‌ ശേഷം വകുപ്പ്‌ വിഭജനം നടത്തുമെന്നാണ്‌ പരീക്കര്‍ പറഞ്ഞിരുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക