Image

10 വയസുകാരിയുടെ ദുരൂഹ മരണം :ആത്മഹത്യാകുറിപ്പ്‌ വ്യാജമെന്ന്‌ സംശയം

Published on 15 March, 2017
 10 വയസുകാരിയുടെ ദുരൂഹ മരണം :ആത്മഹത്യാകുറിപ്പ്‌ വ്യാജമെന്ന്‌ സംശയം


കൊല്ല:കുണ്ടറയില്‍ പത്ത്‌ വയസ്സുകാരിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. പെണ്‍കുട്ടിയുടെതെന്ന പേരിലുള്ള ആത്മഹത്യ കുറിപ്പ്‌ വ്യാജമെന്ന്‌ സംശയം. പെണ്‍കുട്ടിയുടെ കൈപ്പടയല്ല ഇതെന്ന്‌ മാതാപിതാക്കള്‍ പറഞ്ഞു. കൂടുതല്‍ പരിശോധനക്കായി കുറിപ്പ്‌ ഫോറന്‍സിക്‌ ലാബിലേക്കയച്ചു.

 കേസില്‍ അഞ്ച്‌ പേര്‍ പൊലീസ്‌ കസ്റ്റഡിയിലുണ്ട്‌. കേസില്‍ അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയതിനു കുണ്ടറ എസ്‌ ഐ രാജേഷിനെ സസ്‌പെന്‌ഡ്‌ ചെയ്‌തു. കേസില്‍ കുണ്ടറ സി ഐ ഷാബുവിനെ സസ്‌പെന്റ്‌ ചെയ്‌തിരുന്നു

ജനുവരി 15 നാണ്‌ വീടിനുള്ളിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടത്‌. അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ്‌ ആത്മഹത്യയ്‌ക്ക്‌ കാരണമെന്നായിരുന്നു മൃതദേഹത്തിന്‌ സമീപത്തുണ്ടായിരുന്ന കുറിപ്പില്‍ എഴുതിയിരുന്നത്‌. 

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായിരുന്നു. ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടും പൊലീസ്‌ തുടരന്വേഷണത്തിനോ പ്രതികളെ കണ്ടെത്താനോ ശ്രമിച്ചിരുന്നില്ല. 
അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും ഡിജിപിക്കും പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. പോലീസിന്‌ വീഴ്‌ച പറ്റിയതായി മനുഷ്യാവകാശ കമീഷനും കണ്ടെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക