Image

അവധിക്കു നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

Published on 16 March, 2017
അവധിക്കു നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി
 ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ നിന്നും അവധിക്കു നാട്ടിലെത്തിയ തൊടുപുഴ ഇടവെട്ടി തെക്കേമതിലുങ്കല്‍ പരേതനായ ക്യാപ്റ്റന്‍ മാണിയുടെ മകന്‍ മനോജ് ബേബി (49) നിര്യാതനായി. സംസ്‌കാരം മാര്‍ച്ച് 18ന് (ശനി) രണ്ടിന് തൊടുപുഴ സെന്റ് തോമസ് മാര്‍ത്തോമ ദേവാലയത്തില്‍ നടക്കും.

ഭാര്യ: രാജി (സെന്റ് വിന്‍സെന്റ് ഹോസ്പിറ്റല്‍, ഡബ്ലിന്‍). മക്കള്‍: മിഥുന്‍, മാനവ്. 

അയര്‍ലന്‍ഡിലെ വിക്ലോയില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്ന മനോജ്, പിതാവിന്റെ മരണത്തേത്തുടര്‍ന്ന് നാട്ടിലെത്തിയതായിരുന്നു. ഇദ്ദേഹം തൊടുപുഴ എംജിഎം ട്രാവല്‍സ് ഉടമയാണ്. 

റിപ്പോര്‍ട്ട് ജയ്‌സണ്‍ കിഴക്കയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക