Image

ജോര്‍ജ്ജ് ഡാനിയേല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

Published on 17 March, 2017
ജോര്‍ജ്ജ് ഡാനിയേല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി
ഫിലഡല്‍ഫിയാ, ദീര്‍ഘകാലമായി പിലാഡല്‍ഫിയായിലെ സ്ഥിര താമസക്കാരനും അണ്ടൂര്‍ വടക്കേവിള പുത്തന്‍വീട്ടില്‍ യോഹന്നാന്‍ ഡാനിയേലിന്റെയും തങ്കമ്മ ഡാനിയേലിന്റെയും മകനുമായ ശ്രീ . ജോര്‍ജ്ജ് ഡാനിയേല്‍ (71 ) മാര്‍ച്ചു 14 ന് ചൊവ്വാഴ്ച ഫിലാഡല്‍ഫിയായില്‍ നിര്യാതനായി.

ഫിലാഡല്‍ഫിയ ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിലെ സജീവ അംഗമായിരുന്നു. താമാര്‍ ഡാനിയേല്‍ ആണ് ഭാര്യ . ജെസ്സി ഡാനിയേല്‍ (Late ), വിന്‍സി ഡാനിയേല്‍ എന്നിവര്‍ മക്കളും , ബിനോജ് ഡാനിയേല്‍ മരുമകനും , അലീസ ഡാനിയേല്‍ ,കെസിയ ഡാനിയേല്‍ എന്നിവര്‍ കൊച്ചുമക്കളുമാണ് .

പരേതന്റെ വെയ്ക്ക് സര്‍വ്വീസ് മാര്‍ച്ചു 19 നു ഞായറാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെയും , ഫ്യൂണറല്‍ സര്‍വ്വീസ് മാര്‍ച്ചു 20 നു തിങ്കളാഴ്ച 9 :30 മുതല്‍ 11 : 30 വരെയും ഫിലഡല്‍ഫിയാ
ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചില്‍ വച്ച് (7520 Bustleton Ave , Philadelphia , PA 19152 ) നടത്തപ്പെടും . തുടര്‍ന്ന് ഭൗതിക ശരീരം ഫോറസ്റ്റ് ഹില്‍സ് സെമിത്തേരിയില്‍ ( 29 Byberry Road , Huntingdon Valley , PA 19006 )സംസ്കരിക്കും .

വാര്‍ത്ത അറിയിച്ചത് : രാജു ശങ്കരത്തില്‍ , ഫിലഡല്‍ഫിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക