Image

ആല്‍ക്കഹോള്‍ വില്പനയ്‌ക്കെതിരെ ഡോളര്‍ നാണയത്തിന്റെ വിധിയെഴുത്ത്

പി.പി.ചെറിയാന്‍ Published on 24 February, 2012
ആല്‍ക്കഹോള്‍ വില്പനയ്‌ക്കെതിരെ ഡോളര്‍ നാണയത്തിന്റെ വിധിയെഴുത്ത്
കെന്റക്കി: മദ്യ വില്പന വേണയോ വേണ്ടയോ എന്ന തീരുമാനിച്ചത് അര ഡോളര്‍ നാണയതുട്ട്!!

ഫെബ്രുവരി 22 ബുധനാഴ്ച കെന്റക്കി സംസ്ഥാനത്തെ ഡേവിഡ് കൗണ്ടിയിലെ ഗ്രഹാം പ്രിസിങ്ങ്ടിലാണ് സംഭവം.

ആല്‍ക്കഹോള്‍ വില്പനയ്ക്ക് അനുകൂലമായും, എതിരായും 21 വോട്ടുകള്‍ വീതം ലഭിച്ചു. തുടര്‍ന്ന് ഇതിന്റെ ഭാവി തീരുമാനം ഡോളര്‍ നാണയത്തിന് വിട്ടുകൊടുക്കാം എന്ന ആശയം ഇരുകൂട്ടരും അംഗീകരിച്ചു. ആല്‍ക്കഹോള്‍ വില്പന അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടവര്‍ 'ടെയ്‌ലും' വേണമെന്ന് വാദിച്ചവര്‍ 'ഹെഡും' തിരഞ്ഞെടുത്തത് നാണയം ടോസ് ചെയ്തപ്പോള്‍ ഭാഗം കടാക്ഷിച്ചത് 'ടെയ്ല്‍ 'തിരഞ്ഞെടുത്തവരെയായിരുന്നു.

ഗ്രഹാം പ്രിസിങ്ങ്ടില്‍ മദ്യവില്പന നിരോധിച്ചതോടെ ഡേവിസ് കൗണ്ടിയില്‍ 17 പ്രിസിങ്ങ്ടില്‍ മദ്യവില്പന നിരോധിത മേഖലയായി പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക