ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ മാറ്റുന്നതിനെ കുറിച്ച്
ആലോചിച്ചിട്ടില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി വ്യക്തമാക്കി. ഇവിടെ
രാഷ്ട്രീയ പ്രതിസന്ധിയില്ല.പാര്‍ട്ടിയില്‍ ഐക്യം ശക്തമാണ്. ഉത്തര്‍പ്രദേശ്
തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ഒരു ഉപതെരഞ്ഞെടുപ്പും പാര്‍ട്ടിക്ക്
നേരിടാനുണ്ട്. പാര്‍ട്ടിയില്‍ പരിഹരിക്കപ്പെടാവുന്ന ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ
ഉള്ളു ഗഡ്‌കരി കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി
കൂടിക്കാഴ്‌ച നടത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു ഗഡ്‌കരി.
മുഖ്യമന്ത്രി
പദവി തിരികെ വേണമെന്ന ആവശ്യവുമായി ബി.എസ് യെദിയൂരപ്പ രംഗത്ത് വന്നത് ഇതിനിടെ
മുഖ്യമന്ത്രി പദം തിരികെ ലഭിക്കാന്‍ അഴിമതി കേസുകളെല്ലാം തീര്‍പ്പാക്കുന്നത് വരെ
യെദിയൂരപ്പ കാത്തിരിക്കണമെന്ന് ഗഡ്‌കരി ആവശ്യപ്പെട്ടതായി അറിയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല