Image

മള്‍ട്ടി കള്‍ച്ചറല്‍ ടെസ്റ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

Published on 20 March, 2017
മള്‍ട്ടി കള്‍ച്ചറല്‍ ടെസ്റ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
 ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷനും ബ്രിസ്‌ബേന്‍ സിറ്റി കൗണ്‍സിലും സംയുക്തമായി സ്റ്റാഫോര്‍ഡ് കീയോംഗ് പാര്‍ക്കില്‍ മള്‍ട്ടി കള്‍ച്ചറല്‍ ടെസ്റ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.

ക്യൂന്‍സ്ലാന്‍ഡ് കാബിനറ്റ് മന്ത്രി ആന്റണി ലൈനാം ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് അംഗം ട്രേസി ഡേവിസ്, കൗണ്‍സിലര്‍മാരായ ഫിയോണ കീങ്ങ്, അമാന്‍ഡ കൂപ്പര്‍, നോംവിഡം തുടങ്ങിയവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ ദിനേശ് കൊല്ലപ്പിള്ളില്‍, സജിത് ജോസഫ്, അജോ ജോസ് പൂത്തോട്ട, കിരണ്‍ ജോര്‍ജ്, ജിജോ ആന്റണി, ജോസഫ് ചെറുപള്ളില്‍, രാജു പനന്താനം, ആന്റണി ജോണ്‍, സ്റ്റീഫന്‍ കോശി സാം എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുപ്പതോളം രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ ഉത്സവത്തില്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: ജോളി കരുമത്തി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക