Image

മെ​​​​ൽ​​​​ബ​​​​ണി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച ​​കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് ഒ​രു​ങ്ങ​വേ മ​​​​ല​​​​യാ​​​​ളിവൈ​​​​ദി​​​​ക​​​​നു കു​​​​ത്തേ​​​​റ്റു

Published on 20 March, 2017
മെ​​​​ൽ​​​​ബ​​​​ണി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച ​​കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് ഒ​രു​ങ്ങ​വേ മ​​​​ല​​​​യാ​​​​ളിവൈ​​​​ദി​​​​ക​​​​നു കു​​​​ത്തേ​​​​റ്റു
മെ​ൽ​ബ​ൺ/​താ​​​മ​​​ര​​​ശേ​​​രി: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ മെ​​​​ൽ​​​​ബ​​​​ണി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച ​​കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് ഒ​രു​ങ്ങ​വേ മ​​​​ല​​​​യാ​​​​ളിവൈ​​​​ദി​​​​ക​​​​നു കു​​​​ത്തേ​​​​റ്റു. താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത വൈ​​​ദി​​​ക​​​നാ​​​യ ഫാ.​​​ടോ​​​മി ക​​​ള​​​ത്തു​​​രിനു(48)​നേ​രേ​യാ​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ വം​​​ശീ​​​യാ​​​ക്ര​​​മ​​​ണം ഉ​ണ്ടാ​യ​ത്. മെ​​​ൽ​​​ബ​​​ണി​​​ലെ ഫാ​​​ക്ന​​​ർ നോ​​​ർ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം. അ​​​വി​​​ടെ​​​യു​​​ള്ള സെ​​​ന്‍റ് മാ​​​ത്യു പ​ള്ളി​യി​ൽ വി​​​കാ​​​രി​​​യാ​​​ണ് ഫാ. ​​​ടോ​​​മി ക​​​ള​​​ത്തൂ​​​ർ

ഇ​​​ന്ന​​​ലെ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു​​​വേ​​​ണ്ടി ത​​​യാ​​​റാ​​​യി ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ​ത്തി​യ വൈ​​​ദി​​​ക​​​നോ​​​ട് അ​​​വി​​​ടെ​​​യെ​​​ത്തി​​​യ അ​​​ക്ര​​​മി ത​​​നി​​​ക്കു ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ സം​​​സാ​​​രി​​​ക്കാ​​​നു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞു. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു സ​​​മ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ അ​​​തി​​​നുശേ​​​ഷം സം​​​സാ​​​രി​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ വൈ​​​ദി​​​ക​​​നെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.<br> <br> കൈ​യി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന ക​​​ത്തി​​​യെ​​​ടു​​​ത്തു വൈ​ദി​ക​ന്‍റെ ക​​​ഴു​​​ത്തി​​​ൽ കു​ത്തി. വി​​​ശു​​​ദ്ധകു​​​ർ​​​ബാ​​​ന​​​യു​​​ടെ തി​​​രു​​​വ​​​സ്ത്ര​​​ങ്ങ​​​ളും ത​​​ണു​​​പ്പി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള മ​​​റ്റു ക​​​ട്ടി​കൂ​​​ടി​​​യ വ​​​സ്ത്ര​​​ങ്ങ​​​ളും ധ​​​രി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ലാണു ക​​​ഴു​​​ത്തി​​​ൽ ആ​ഴ​ത്തി​ൽ മു​​​റി​​​വേൽക്കാ തിരുന്നത്. സം​​​ഭ​​​വ​​​ശേഷം​​​ അ​​​ക്ര​​​മി ര​​​ക്ഷ​​​പ്പെ​​​ട്ടു​​​വെ​​​ന്ന​​​റി​​​യു​​​ന്നു. ഇയാൾ ഇ​​​​റ്റ​​​​ലി​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. വൈ​​​ദി​​​ക​​​നെ ഉ​ട​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യും പ്രാ​​​ഥ​​​മി​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു ശേ​​​ഷം വി​​​ട്ട​​​യ​യ്​​​ക്കു​​​ക​​​യും ചെ​​​യ്തു.

ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച അക്രമി ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ വന്ന് വൈ​​​ദി​​​ക​​​നോ​​​ട് ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​ണോ എ​​​ന്നു ചോ​​​ദി​​​ക്കു​​​ക​​​യും ആണെ​​​ങ്കി​​​ൽ വി​​​ശു​​​ദ്ധകു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല എ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​യാ​ൾ ദേ​വാ​ല​യ​ത്തി​ൽ വ​ന്നി​രു​ന്നെ​ങ്കി​ലും തി​രു​ക്ക​ർ​മ​ങ്ങ​ളിൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ഫാ. ​​​ടോ​​​മി ക​​​ള​​​ത്തൂ​​​രു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു. ആ​​​ന​​​ക്കാം​​​പൊ​​​യി​​​ൽ ക​​​രി​​​മ്പ് സ്വ​​​ദേ​​​ശി​​​യാ​​​ണ് ഫാ. ​​​ടോ​​​മി. 1994ൽ ​​​വൈ​​​ദി​​​ക​​​നാ​​​യ ഇ​​​ദ്ദേ​​​ഹം അ​​​ട​​​യ്ക്കാ​​​ക്കു​​​ണ്ട്, ക​​​ല്ലു​​​രു​​​ട്ടി, ചു​​​ണ്ട​​​ത്തും പൊ​​​യി​​​ൽ, വെ​​​റ്റി​​​ല​​​പ്പാ​​​റ തു​​​ട​​​ങ്ങി​​​യ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ വി​​​കാ​​​രി​​​യാ​​​യും താ​​​മ​​​ര​​​ശേ​​​രി അ​​​ൽ​​​ഫോ​​​ൻ​​​സ സ്കൂ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നാ​​​ലു​​ വ​​​ർ​​​ഷ​​​മാ​​​യി മെൽബൺ ലത്തീൻ രൂപതയ്ക്കായി ശു​ശ്രൂ​ഷ ചെ​യ്യു​ക​യാ​ണ്. ഫാ. ​​​ടോ​​​മി ക​​​ള​​​ത്തൂ​​​രി​​​നു നേരേ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത ​​ആ​ശ​ങ്ക​യും പ്ര​​​തി​​​ഷേ​​​ധ​​​വും രേ​ഖ​പ്പെ​ടു​ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക