Image

കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം നടത്തി

Published on 20 March, 2017
കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം നടത്തി
   ഫഹാഹീല്‍: കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷന്‍ മാര്‍ച്ച് 10ന് വാര്‍ഷിക സമ്മേളനം നടത്തി. ഫഹാഹീല്‍ ഗാലക്‌സി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം വൈസ് പ്രസിഡന്റ് ഷാഹുല്‍ഖാന്‍ ഉദ്ഘാടനം ചെയ്തു. പി.സി. ജോര്‍ജ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു.

ഈരാറ്റുപേട്ട കേന്ദ്രമായി ഒരു താലൂക്ക് എന്ന പ്രദേശവാസികളുടെ ദീര്‍ഘകാലാവശ്യം ഉള്‍പ്പെടെ പത്തിന നിവേദനം കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷനുവേണ്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിബിലി പി.സി. ജോര്‍ജിന് കൈമാറി. എരുമേലി വിമാനത്താവളവും പാറത്തോട് വ്യവസായ പാര്‍ക്കും ഉള്‍പ്പെടെയുള്ള പദ്ധതികളെ കുറിച്ച് പി.സി. ജോര്‍ജ് മറുപടി പ്രസംഗത്തില്‍ വിശദീകരിക്കുകയും ഒപ്പം നിവേദനത്തിലെ വിഷയങ്ങളില്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പും നല്‍കി. 

പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. അല്‍ഹാജ് ബദറുദ്ദീന്‍ മൗലവിയും എക്‌സിക്യൂട്ടീവ് അംഗം അബ്ദുള്‍ സലാം സലാഹിയും പ്രഭാഷണങ്ങള്‍ നടത്തി. റമദാനില്‍ പുറത്തിറക്കുന്ന 'സലാം ഹബീബി’ എന്ന വാര്‍ഷികപതിപ്പ് എക്‌സിക്യൂട്ടീവ് അംഗം ഷാജി ഇലവുങ്കല്‍ പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷമീര്‍ മണക്കാട്ട് വാര്‍ഷിക ബജറ്റും അവതരിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അഫ്‌സല്‍ പുളിക്കീല്‍, നാസിം വട്ടക്കയം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു കൊച്ചുകുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക