Image

ഫാ. രാജു തോമസ് കൈതവന റന്പാന്‍ പദവിയിലേക്ക്

Published on 21 March, 2017
ഫാ. രാജു തോമസ് കൈതവന റന്പാന്‍ പദവിയിലേക്ക്
കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക വികാരിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കോല്‍ക്കത്ത ഭദ്രാസനത്തിന്‍ കീഴിലുള്ള ഭിലായ് സെന്റ് തോമസ് മിഷനിലെ സീനിയര്‍ വൈദികനുമായ ഫാ. രാജു തോമസ് റന്പാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു.

മാര്‍ച്ച് 23ന് (വ്യാഴം) വൈകുന്നേരം 4.30ന് സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സ്ഥാനാരോഹണവും നടക്കും. ശുശ്രൂഷകള്‍ക്ക് കോല്‍ക്കത്ത ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പൊതുസമ്മേളനവും ഇടവകയുടെ അറുപതാമത് വര്‍ഷിക പദ്ധതിയുടെ ഉദ്ഘാടനവും നടക്കും.

കറ്റാനം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവകാംഗമായ ഫാ. രാജു തോമസ് കൈതവന പടീറ്റേതില്‍ പരേതരായ കെ.സി. തോമസിന്റേയും സാറാമ്മയുടേയും മൂന്നാമത്തെ മകനാണ്. 1986ല്‍ ഭിലായ് മിഷനില്‍ ചേര്‍ന്ന് പഠനവും മിഷന്‍ പ്രവര്‍ത്തനവും ആരംഭിച്ചു. ബിരുദാനന്തരം 1993ല്‍ വൈദീകപഠനവും പൂര്‍ത്തിയാക്കി 1994 സെപ്റ്റംബറില്‍ പുണ്യശ്ലോകനായ ഡോ. സ്‌തെഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയില്‍ നിന്നും വൈദീക പട്ടവും സ്വീകരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക