Image

രണ്ട്‌ ലക്ഷത്തിന്‌ മുകളിലുള്ള കറന്‍സി ഇടപാടിന്‌ പിഴ ഈടാക്കുമെന്ന്‌ കേന്ദ്രം

Published on 21 March, 2017
രണ്ട്‌ ലക്ഷത്തിന്‌ മുകളിലുള്ള കറന്‍സി ഇടപാടിന്‌  പിഴ ഈടാക്കുമെന്ന്‌ കേന്ദ്രം
 ദില്ലി: കറന്‍സി ഇടപാടുകള്‍ രണ്ട്‌ ലക്ഷമാക്കി കുറയ്‌ക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. രണ്ട്‌ ലക്ഷത്തിന്‌ മുകളിലുള്ള കറന്‍സി ഇടപാടുകള്‍ നിയമവിരുദ്ധമാക്കണമെന്നും നിര്‍ദ്ദേശത്തില്‍ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. 

 കള്ളപ്പണത്തിന്റെ ഒഴുക്ക്‌ തടയുന്നതിനും ഡിജിറ്റല്‍ ഇടപാടുകള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നതിനും വേണ്ടിയാണ്‌ ഈ നീക്കം. രണ്ട്‌ ലക്ഷത്തിന്‌ മുകളിലുള്ള ഇടപാടുകള്‍ക്ക്‌ അതേ തുകയായിരിക്കും പലിശ ഈടാക്കുക. രണ്ട്‌ ലക്ഷത്തില്‍ കൂടുതല്‍ തുക കറന്‍സിയായി സ്വീകരിക്കുന്നവരില്‍ നിന്നാണ്‌ തുകയുടെ 100 ശതമാനം പിഴയായി ഈടാക്കുക. 

രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്ക്‌ തടയുന്നതിനായി സുപ്രീം കോടതിയുടെ പ്രത്യേകാന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ്‌ മൂന്ന്‌ ലക്ഷം വരെയുള്ള പണമിടപാടുകള്‍ പണമായും അതിന്‌ ശേഷമുള്ളത്‌ ചെക്ക്‌, ഡ്രാഫ്‌റ്റ്‌ എന്നിവ ഉപയോഗിച്ചോ നടത്തണമെന്ന്‌ നിര്‍ദേശം കേന്ദ്രബജറ്റില്‍ മുന്നോട്ടുവച്ചത്‌. 

ബജറ്റില്‍ മുന്നോട്ടുവച്ചിരുന്നത്‌ മൂന്ന്‌ ലക്ഷമായിരുന്നു ബജറ്റില്‍ നിശ്ചയിച്ചിരുന്ന പരിധി. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ജസ്റ്റിസ്‌ എംബി ഷാ ജൂലൈയിലാണ്‌ കള്ളപ്പണത്തിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ അഞ്ചാമത്തെ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക