Image

ഗൗതമിക്ക് മാംഗല്യം

Published on 22 March, 2017
ഗൗതമിക്ക് മാംഗല്യം
ഡയമണ്ട് നെക്ലെസ് എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് ഗൗതമി. താരം വിവാഹത്തിന് ഒരുങ്ങുകയാണ്. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ ലക്ഷ്മി എന്ന തമിഴത്തിയായ നഴ്‌സിനെ അവതരിപ്പിച്ച ഗൗതമി നായരെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല.

ഡയമണ്ട് നെക്ലസിന് ശേഷം ഒന്നോ രണ്ടോ ചിത്രങ്ങളിലാണ് ഗൗതമി അഭിനയിച്ചിട്ടുള്ളത്. കൂതറ, ചാപ്‌റ്റേഴ്‌സ്, കോളേജ് ഡേയ്‌സ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.

തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളെജിലെ സൈക്കോളജി വിദ്യാര്‍ഥിനിയാണ്. ആലപ്പുഴ സ്വദേശി മധു നായരുടെയും ശോഭയുടെയും ഇളയമകളാണ് ഗൗതമി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക