ലണ്ടന്‍: ബാഡ്മിന്റണ്‍ മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 22ന് നോര്‍ത്താംപ്ടണില്‍ നടക്കും. രണ്ടു കാറ്റഗറികളിലായി മലയാളി ബാഡ്മിന്റണ്‍ കളിക്കാരെ ഉള്‍പ്പെടുത്തി വിപുലമായി നടത്തുന്ന ടൂര്‍ണമെന്റ് കേറ്ററിംഗ് നാഷണല്‍ വോളിബോള്‍ സെന്ററിലാണ് അരങ്ങേറുക. ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനമായി ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അഡ്വാന്‍സ് വിഭാഗത്തിന് 40 പൗണ്ടും ഇന്റര്‍മിഡിയേറ്റ് വിഭാഗത്തിന് 30 പൗണ്ടുമാണ് രജിസ്‌ട്രേഷന്‍ ഫീസ്.
വിവരങ്ങള്‍ക്ക്: ജിനു തോമസ് 07872049757, ലെനിന് സിസി 07950403607, ജോമിഷ് 07468562437.