Image

പി.സി.എന്‍.എ.കെ പ്രമോഷണല്‍ യോഗവും സംഗീത നിശയും ഫ്‌ളോറിഡയില്‍

നിബു വെള്ളവന്താനം ഫ്‌ളോറിഡ Published on 22 March, 2017
പി.സി.എന്‍.എ.കെ പ്രമോഷണല്‍ യോഗവും സംഗീത നിശയും ഫ്‌ളോറിഡയില്‍
ഫ്‌ളോറിഡ: നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ പി.സി.എന്‍. എ.കെ കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനായും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തപ്പെടുന് പ്രമോഷണല്‍ യോഗങ്ങളുടെ ഭാഗമായും പി.സി.എന്‍.എ.കെ സംഗീതനിശയും ഫെലോഷിപ്പ് സമ്മേളനവും ഏപ്രില്‍ 2 ഞായറാഴ്ച വൈകിട്ട് 6.30 ന് ഫ്‌ളോറിഡയില്‍ ലേക്‌ലാന്‍റ് ക്‌ളബ് ഹൌസ് റോഡിലുള്ള ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവ സഭാഹാളില്‍ നടത്തപ്പെടും.

നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റ്റോമി ജോസഫ്, നാഷണല്‍ സെക്രട്ടറി ബ്രദര്‍ ജെയി0സ് എബ്രഹാം, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ സാക് ചെറിയാന്‍, യുവജന വിഭാഗം ദേശീയ കോര്‍ഡിനേറ്റര്‍ ബ്രദര്‍ ജോഷിന്‍ ദാനിയേല്‍, ലേഡിസ് കോര്‍ഡിനേറ്റര്‍ ഡോ. റെനി ജോസഫ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും കോണ്‍ഫറന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദികരിക്കു കയും ചെയ്യും. സംസ്ഥാന പ്രതിനിധികളായ പാസ്റ്റര്‍ സജു.പി.തോമസ്, ബ്രദര്‍ ജിബു ഗീവര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേത്ര്യത്വം നല്‍കും.

ഒര്‍ലാന്റോയിലെയും, ലേക്‌ലാന്റിലെയും ഫ്‌ലോറിഡയിലെ മറ്റ് സമീപപ്രദേശ ങ്ങളില്‍ നിന്നുമായും വിവിധ സഭകളുടെ ശുശ്രുഷകന്മാരും സഭാപ്രതിനിധികളും യോഗത്തില്‍ സംബന്ധിക്കും. പി.സി.എന്‍.എ.കെ മഹാസമ്മേളനത്തിന്റെ ഒരുക്ക ങ്ങള്‍ പൂര്‍ത്തിയായി വരുന്നെന്ന് മീഡിയ കോര്‍ഡിനേറ്റര്‍ രാജന്‍ ആര്യപ്പള്ളില്‍ അറിയിച്ചു. 35മത് കോണ്‍ഫ്രന്‍സ് ഒഹായോ പട്ടണത്തിലുള്ള ഹയാത്ത് റീജന്‍സി ഹോട്ടല്‍ സമുച്ചയത്തില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിബു വര്‍ഗീസ്: 813 716 3146, റോബിന്‍ ജോണ്‍: 863 797 5806

വാര്‍ത്ത: നിബു വെള്ളവന്താനം ഫ്‌ളോറിഡ
പി.സി.എന്‍.എ.കെ പ്രമോഷണല്‍ യോഗവും സംഗീത നിശയും ഫ്‌ളോറിഡയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക