Image

അങ്കുര്‍ മിത്തലിന്‌ ഷൂട്ടിങ്‌ ലോകകപ്പില്‍ സ്വര്‍ണം

Published on 23 March, 2017
അങ്കുര്‍ മിത്തലിന്‌ ഷൂട്ടിങ്‌ ലോകകപ്പില്‍ സ്വര്‍ണം


മെക്‌സിക്കോ സിറ്റി: ഇന്ത്യയുടെ ഷൂട്ടിങ്‌ താരം അങ്കുര്‍ മിത്തലിന്‌ ഷൂട്ടിങ്‌ ലോകകപ്പില്‍ സ്വര്‍ണം.
ഡബിള്‍ ട്രാപ്‌ വിഭാഗത്തില്‍ ലോകറെക്കോഡിനൊപ്പമെത്തുന്ന പ്രകടനം പുറത്തെടുത്താണ്‌ അങ്കുര്‍ കരിയറിലെ ആദ്യ ലോകകപ്പ്‌ സ്വര്‍ണം നേടിയത്‌.

നിലവിലെ ലോകറെക്കോഡുകാരനായ ഓസ്‌ട്രേലിയയുടെ ജെയിംസ്‌ വില്ലെറ്റിനെ രണ്ട്‌ പോയിന്റിന്റെ വ്യത്യാസത്തിലാണ്‌ അങ്കുര്‍ പരാജയപ്പെടുത്തി ഒന്നാമതെത്തിയത്‌. 

ആറു പേരടങ്ങിയ ഫൈനല്‍ റൗണ്ടില്‍ അവസാന പോരാട്ടം അങ്കുറും വില്ലെറ്റും തമ്മിലായിരുന്നു. ആകെയുള്ള 80 പോയിന്റില്‍ 75 പോയിന്റ്‌ അങ്കുര്‍ നേടിയപ്പോള്‍ വില്ലെറ്റ്‌ 73 പോയിന്റെ നേടാന്‍ കഴിഞ്ഞൊള്ളു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക