Image

രാജേഷ്‌ പിളളയുടെ സിനിമ 'ട്രാഫിക്‌' ഇനി പാഠപുസ്‌തകത്തിലും!

Published on 24 March, 2017
 രാജേഷ്‌ പിളളയുടെ സിനിമ 'ട്രാഫിക്‌' ഇനി പാഠപുസ്‌തകത്തിലും!

കണ്ണൂര്‍ : അന്തരിച്ച സംവിധായകന്‍ രാജേഷ്‌ പിളള സംവിധാനം ചെയ്‌ത `ട്രാഫിക്‌' ഇനി പാഠപുസ്‌തകത്തിലും ഇടം പിടിക്കും.

കണ്ണൂര്‍ സര്‍വകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയില്‍ ട്രാഫിക്കിന്റെ തിരക്കഥയും ഉള്‍പ്പെടുത്താനാണ്‌ തീരുമാനം.

എംടിയുടെ വിഖ്യാതചിത്രങ്ങളായ പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ, രഞ്‌ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദ സെയിന്റ്‌ എന്നിവയുടെ തിരക്കഥകളാണ്‌ നിലവില്‍ പാഠ്യവിഷയമാക്കിയിരിക്കുന്നത്‌.

രാജേഷ്‌ പിള്ളയുടെ മരണത്തിനു മുമ്പ്‌ കണ്ണൂര്‍ സര്‍വകലാശാലയിലെ യു ജി ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസ്‌ ചെയര്‍മാനായിരുന്ന ജയചന്ദ്രന്‍ കീഴോത്ത്‌ ആണ്‌ ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചത്‌.

അധ്യാപകരും വിദ്യാര്‍ഥികളും ഈ ആഗ്രഹം പങ്കുവച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ബിഎ മലയാളം ആറാം സെമസ്റ്ററിലെ `അരങ്ങും പൊരുളും' എന്ന വിഷയത്തിലാണ്‌ തിരക്കഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക