Image

54കാരന്‍ ടോ ക്രൂസ് നാലാം വിവാഹത്തിനൊരുങ്ങുന്നു, 28കാരി വെനീസ വധു?

Published on 24 March, 2017
54കാരന്‍ ടോ ക്രൂസ് നാലാം വിവാഹത്തിനൊരുങ്ങുന്നു, 28കാരി വെനീസ വധു?

ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് തന്റെ നാലാം വിവാഹത്തിന് ഒരുങ്ങുന്നു. ഹോളിവുഡ് സുന്ദരി വെനീസ കിര്‍ബിയെ ടോം വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു എന്നാണ് വിവരം. മിഷന്‍ ഇംപോസിബിളിന്റെ സെറ്റില്‍ വച്ചാണ് 54 കാരന്‍ ക്രൂസും 28 കാരി വെനീസയും പ്രണയത്തിലായതെന്നാണ് വിവരം.

മിഷന്‍ ഇംപോസിബിളിന്റെ കഴിഞ്ഞ പതിപ്പിലെ സെറ്റില്‍ വച്ച് പ്രണയിച്ച് വിവാഹം കഴിച്ച കാത്തി ഹോംസുമായി വിവാഹമോചനം നേടിയതിന് പിന്നാലെയാണ് വെനീസയുമായി പുതിയ ബന്ധം ടോം തുടങ്ങിയിരിക്കുന്നത്.

ദി ക്രൗണ്‍ എന്ന ചിത്രത്തില്‍ മാര്‍ഗരേറ്റ് രാജകുമാരിയായുള്ള വെനീസയുടെ അഭിനയം കണ്ട ടോം ക്രൂസ് തന്നെയാണ് മിഷന്‍ ഇംപോസിബിളിന്റെ പുതിയ പതിപ്പിലേക്ക് വെനീസയെ ക്ഷണിച്ചതത്രെ. താരം സെറ്റില്‍ എത്തിയതും ഇരുവരും തമ്മിലുള്ള രസതന്ത്രം തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ വെനീസയെ ജീവിതപങ്കാളിയാക്കുന്നതിന് വേണ്ടിയുള്ള ആലോചനയിലാണ് ടോം ക്രൂസെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക