Image

അബുദാബിയില്‍ വലിയ നോന്പ് ധ്യാനവും കണ്‍വന്‍ഷനും

Published on 24 March, 2017
അബുദാബിയില്‍ വലിയ നോന്പ് ധ്യാനവും കണ്‍വന്‍ഷനും
അബുദാബി: സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി ഇടവകയുടെ ഈ വര്‍ഷത്തെ വലിയ നോന്പ് കണ്‍വന്‍ഷനും ധ്യാനവും മുസഫ മാര്‍ത്തോമ ഹാളില്‍ സിഎസ്‌ഐ ഇടവക വികാരി റവ. പോള്‍ പി. മാത്യു ഉദ്ഘാടനം ചെയ്തു. 

ഫാ. ഇമ്മാനുവല്‍ തോമസ് വചന പ്രഘോഷണം നടത്തി. തുടര്‍ന്നു ശനിയാഴ്ചകളില്‍ യഥാക്രമം പ്രശസ്ത സുവിശേഷകരായ റവ. ഡോ. ജോസ് മാണിപ്പറന്പില്‍, റാസല്‍ഖൈമ വികാരി ഫാ. ജോര്‍ജ് പെരുന്പട്ടേത്ത് എന്നിവര്‍ വചന ശുശ്രൂഷ നിര്‍വഹിക്കും. 

ഇടവക വികാരി ഫാ. ജോസഫ് വാഴയില്‍, സെക്രട്ടറി ബേസില്‍ വര്‍ഗീസ്, ട്രസ്റ്റി ബിജു ചെറിയാന്‍, വൈസ് പ്രസിഡന്റ് കെ.പി. സൈജി, എല്‍ദോ അരുണ്‍ ജോസഫ്, അനില്‍ പോള്‍ എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കി. ഇടവക ഗായകസംഘത്തിന്റെ ഗാനാലാപനവും തുടര്‍ന്നു സ്‌നേഹവിരുന്നും നടന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക