Image

സഹോദരനൊപ്പം ലൈംഗിക ബന്ധത്തിന്‌ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി

Published on 25 March, 2017
 സഹോദരനൊപ്പം ലൈംഗിക ബന്ധത്തിന്‌ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി


ന്യൂഡല്‍ഹി  : ആണ്‍ കുഞ്ഞ്‌ ജനിക്കുന്നതിനുവേണ്ടി സഹോദരനൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ യുവതി കൊന്നു. ഭാര്യ അവരുടെ സഹോദരന്റെ കൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. 

ഇതിന്‌ തയ്യാറാകാത്ത ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും വേശ്യാലയങ്ങളില്‍ വില്‍ക്കുമെന്നും കൂട്ട ബലാല്‍സംഘത്തിന്‌ ഇരയാക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ്‌ ഭര്‍ത്താവിനെ യുവതിയും സഹോദരനും ചേര്‍ന്ന്‌ കൊലപ്പെടുത്തിയത്‌.

ഭക്ഷണത്തില്‍ ഉറക്ക ഗുളികകള്‍ പൊടിച്ച്‌ ചേര്‍ത്തു നല്‍കി മയക്കിയ ശേഷം ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചാണിവര്‍ കൊലപ്പെടുത്തിയത്‌. അടുത്ത ദിവസം പൊലീസിനെ വിളിച്ച്‌ തന്റെ ഭര്‍ത്താവിനെ ആരോ കൊലപ്പെടുത്തയെന്ന്‌ ഇവര്‍ പരാതിപ്പെട്ടു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഡല്‍ഹി പൊലീസ്‌ രാത്രി മൂന്ന്‌ മണിക്ക്‌ ഒരു യുവാവ്‌ സ്‌ത്രീയോട്‌ സംസാരിച്ച ശേഷം പുറത്തേക്ക്‌ പോകുന്നതായി കണ്ടെത്തി. പിന്നീട്‌ അത്‌ തന്റെ സഹോദരനാണെന്ന്‌ പ്രതി തന്നെ വെളിപ്പെടുത്തുകയും ചെയ്‌തു.

18-ാം വയസില്‍ വിവാഹിതയായ യുവതി ഒരു വര്‍ഷത്തിനുള്ളില്‍ പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയെങ്കിലും നാല്‌ മാസങ്ങള്‍ക്ക്‌ ശേഷം കുഞ്ഞ്‌ മരിച്ച്‌ പോയി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഭര്‍ത്താവ്‌ ആണ്‍കുഞ്ഞിനായുള്ള നിര്‍ബന്ധം തുടങ്ങിയിരുന്നു. അതിനുശേഷമാണ്‌ സ്വന്തം സഹോദരനുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക