Image

ബാലവേദി കുവൈത്ത് മെഗാ പരിപാടി 'ചക്കരപന്തലില്‍ ഇത്തിരി നേരം’ സംഘടിപ്പിച്ചു

Published on 26 March, 2017
ബാലവേദി കുവൈത്ത് മെഗാ പരിപാടി 'ചക്കരപന്തലില്‍ ഇത്തിരി നേരം’ സംഘടിപ്പിച്ചു
  കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് മെഗാ പരിപാടിയായ ന്ധചക്കരപന്തലില്‍ ഇത്തിരി നേരംന്ധ സംഘടിപ്പിച്ചു. പ്രശസ്ത ബാല സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സിപ്പി പള്ളിപ്പുറം മുഖ്യാഥിതിയായി പങ്കെടുത്തു. പരിപാടിയില്‍ കവിതകളും, പാട്ടുകളും, കഥകളും ഉള്‍പ്പെടുത്തി സിപ്പി പള്ളിപ്പുറത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സര്‍ഗസല്ലാപം കുട്ടികള്‍ക്ക് വേറിട്ടൊരനുഭവമായി. ബാലവേദി കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും പരിപാടിയുടെ ഭാഗമായി നടന്നു. ബാലവേദി കുവൈത്ത് കേന്ദ്ര രക്ഷാധികാര സമിതിയും, മേഖലാ രക്ഷാധികാര സമിതികളും പരിപാടിക്ക് നേതൃത്വം നല്‍കി. 

തുടര്‍ന്നു ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി ചെയര്‍മാന്‍ സജീവ് എം.ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ബാലവേദി കുവൈത്ത് അംഗം അരവിന്ദ് അജിത് കുമാര്‍ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി സിപ്പി പള്ളിപ്പുറം പൊതുയോഗം ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈത്ത് കുട്ടികള്‍ അവതരിപ്പിച്ച. ദേശീയഗാനാലപനത്തോടെയാണു പൊതുയോഗം ആരംഭിച്ചത്. ബാലവേദി കുവൈത്ത് കേന്ദ്ര രക്ഷാധികാര സമിതി ജനറല്‍ കണ്‍വീനര്‍ രഹീല്‍ കെ.മോഹന്‍ദാസ് പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ബാലവേദി കുവൈറ്റ് മെന്പര്‍ നന്ദന ജയചന്ദ്രന്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. 

തുടര്‍ന്നു നടന്ന ബാലവേദി കുവൈറ്റ് കേന്ദ്ര ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഭാരവാഹികളായി അപര്‍ണ ഷൈന്‍ (പ്രസിഡന്റ്), ആല്‍വിന ഹന്ന സജി (ജനറല്‍ സെക്രട്ടറി), അദ്വൈത് സജി (വൈസ് പ്രസിഡന്റ്), സെന്‍സ അനില്‍ (ജോ:സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികള്‍ ബാലവേദിയുടെ ഉപഹാരം സിപ്പി പള്ളിപ്പുറത്തിനു കൈമാറി. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ.സജി, ബി.എം.സി മാര്‍ക്കറ്റിംഗ് മാനേജര്‍ നിധി സുനിഷ്, വനിതാ വേദി പ്രസിഡന്റ് ടോളി പ്രകാശ്, ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി ട്രഷറര്‍ ജോസഫ് പണിക്കര്‍, മെഗാ പരിപാടി ജനറല്‍ കണ്‍വീനര്‍ സ്‌കറിയ ജോണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. നൂറു കണക്കിനു കുട്ടികളും, രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയില്‍ അനന്ദിക ദിലീപ് കവിത അവതരിപ്പിച്ചു. പുതിയതായി തിരഞെടുക്കപ്പെട്ട ബാലവേദി ജനറല്‍ സെക്രട്ടറി ആല്‍വിന ഹന്ന സജി യോഗത്തിനു നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക